“ അത് വേണ്ട മോളേ.. ഇത് നീ തന്നെ വെച്ചോ…”
അത് വാങ്ങാൻ അവന് തോന്നിയില്ല.
“ഞാനെവിടെയാ ഏട്ടാ അത് വെക്കുന്നേ..അതേട്ടൻ തന്നെ വെച്ചാ മതി..”
ദാസന് വേറെ നിവൃത്തിയുണ്ടായില്ല.
അവൻ അവളുടെ കഴുത്തിലും കാതിലുമൊക്കെയൊന്ന് നോക്കി. കഴുത്തിൽ കനം കുറഞ്ഞൊരു സ്വർണമാല മാത്രമാണുള്ളത്.
അവൻ ആ കവർ ടേബിളിൽ വെച്ച് അവളോട് പറഞ്ഞു.
“അമ്മൂ.. നീ വീട്ടിലിടാനുള്ളതെന്താന്ന് വെച്ചാ ഇതീന്നെടുത്തോ.. ബാക്കി ഞാൻ വെച്ചോളാം.. പുതുമണവാട്ടിക്ക് ആഭരണങ്ങളില്ലാന്ന് പറഞ്ഞാ അത് കുറച്ചിലാടീ… “
ഷിഫാനക്ക് സന്തോഷമായി.. പക്ഷേ, അത് വേണ്ടെന്ന് അവൾക്ക് തോന്നി.
“വേണ്ടേട്ടാ.. അവൻ കണ്ടാ പിന്നെ പ്രശ്നമാവും…”
“എന്ത് പ്രശ്നം… ഒരു പ്രശ്നവുമില്ല. അവൻ ചോദിച്ചാ ഞാൻ വാങ്ങിത്തന്നതാണെന്ന് പറഞ്ഞോ..ബാക്കി ഞാൻ നോക്കിക്കോളാം…”
ഒരു പുരുഷന്റെ കരുത്തുറ്റ ശബ്ദം അവൾ കേട്ടു.എന്ത് പ്രശ്നമുണ്ടായാലും നിന്നെ ഞാൻ സംരക്ഷിച്ചോളാം എന്നൊരുറപ്പും ആ വാക്കുകളിലവൾ തിരിച്ചറിഞ്ഞു.
അവൾ പൊതിയഴിച്ച് വലിയൊരു മാലയും, രണ്ട് കമ്മലും,രണ്ട് വളകളും, പാദസരവും എടുത്തു.
കാതിൽ കിടക്കുന്ന ഫാൻസി കമ്മലൂരി സ്വർണത്തിന്റെ തൂങ്ങിയാടുന്ന കമ്മലിട്ടു.രണ്ട് കയ്യിലും ഓരോ വളകളുമിട്ടു..
മാലയുടെ കൊളുത്തഴിച്ചവൾ ദാസനെ നോക്കി. ഒരാളുടെ സഹായമില്ലാതെ ഇതിന്റെ കൊളുത്തിടാൻ കഴിയില്ല.
അവൾക്ക് ചിന്തിക്കാനൊന്നുമില്ലായിരുന്നു. മാലയവൾ ദാസന്റെ കയ്യിലേക്ക് കൊടുത്തു. പിന്നെ തലയിലിട്ട ഷാൾ അഴിച്ചെടുത്ത് ടേബിളിലേക്കിട്ടു.അവന്റെ കണ്ണിലേക്ക് ആഴത്തിലൊന്ന് നോക്കിക്കൊണ്ട് തിരിഞ്ഞ് നിന്നു. ചന്തി വരെ എത്തുന്ന മുടിയെടുത്ത് മുന്നിലേക്കിട്ടു.