“ചേട്ടൻ കൃഷിയൊക്കെ ചെയ്യോ… ?”
ഷിഫാന താൽപര്യത്തോടെ ചോദിച്ചു.
“അങ്ങിനെ വലുതായിട്ടൊന്നുമില്ല… കൃഷിയെനിക്ക് ഇഷ്ടമുള്ള കാര്യമാ.. പക്ഷേ സമയം കിട്ടാറില്ല… “
“ കൃഷി എനിക്കും ഇഷ്ടാ ചേട്ടാ..ഞാനും വീട്ടിൽ എല്ലാം ഉണ്ടാക്കാറുണ്ട്…”
ഇദ്ദേഹമായിരുന്നു തന്റെ ഭർത്താവ് ആയിരുന്നെങ്കിൽ എന്ന് സങ്കടത്തോടെ ഷിഫാനയോർത്തു.
“ഏതായാലും ഇന്നെനിക്ക് അടുക്കളപ്പണിയൊന്നുമില്ലല്ലോ… കുറച്ച് പയറ് പറിക്കാനുണ്ട്… അതൊന്ന് പോയി നോക്കട്ടെ..”
ദാസൻ എഴുന്നേറ്റ് അടുക്കള വാതിൽ തുറന്ന് പുറത്തേക്കിറങ്ങി.
ഷിഫാന ചായയും റെഡിയാക്കി, മുറിയിൽ വന്ന് നോക്കി. വിനോദ് വായും പൊളിച്ച് വെച്ച് ഉറക്കം തന്നെ.
അറപ്പോടെ അവനെയൊന്ന് നോക്കി അവൾ പുറത്തിറങ്ങി.
ചായപ്പാത്രം അടച്ച് വെച്ച് അവൾ പുറത്തേക്കിറങ്ങി.
അടുക്കളയുടെ പിന്നിൽ ചെറിയൊരു കൃഷിയിടം… ദാസൻ അവിടെ പയറ്പറിക്കുകയാണ്. അവളങ്ങോട്ട് ചെന്നു.
“ എന്താടീ അമ്മൂ.. “
അവളെ കണ്ട് ദാസൻ ചോദിച്ചു.
“ഒന്നൂല്ലേട്ടാ… ഞാനിതൊക്കെയൊന്ന് കാണാൻ വന്നതാ…”
അവൾ ചിരിയോടെ പറഞ്ഞു.
“ കാണാൻ മാത്രം ഒന്നുമില്ലെടീ… “
ഷിഫാന താൽപര്യത്തോടെ എല്ലാം നടന്ന് കണ്ടു.
മത്തനും, പയറും, വെണ്ടയും, വഴുതനയും തുടങ്ങി വീട്ടിലേക്ക് ആവശ്യമുള്ളതെല്ലാമുണ്ട്.
“ ചേട്ടനിത് വിൽക്കാറുണ്ടോ..? “
“ഇല്ലെടീ.. എനിക്കാവശ്യമുള്ളത് പറിക്കും.. ബാക്കി അയൽക്കാർക്കൊക്കെ കൊടുക്കും… “
പറിച്ച പയറ് ദാസൻ ഷിഫാനയുടെ കയ്യിലേക്ക് കൊടുത്തു.
“എന്തെങ്കിലും വേണേൽ ഇനി നീ പറിച്ചോ… “
രണ്ടാളും വീട്ടിലേക്ക് കയറുമ്പോൾ അകത്ത് നിന്നും അലർച്ച കേട്ടു.