“ പറയാതെയും നീ തരും… മര്യാദക്ക് അതിങ്ങോട്ട് തന്നോ… അതാ നിനക്ക് നല്ലത്..”
“” കഞ്ചാവല്ലേ… അത് നിങ്ങളുടെ ചേട്ടന്റെ അടുത്തുണ്ട്… വേണേൽ അവിടെപ്പോയി ചോദിച്ചോ…”
നിസാരമട്ടിൽ പറഞ്ഞുകൊണ്ട് ഷിഫാന അടുക്കളയിലേക്ക് പോയി.
സത്യത്തിൽ വിനോദൊന്ന് ഞെട്ടി. അവൾക്ക് തന്നെ ഭയങ്കര ബഹുമാനവും, പേടിയുമൊക്കെയായിരിക്കും എന്നാണവൻ കരുതിയത്. ഇത് വരെ അങ്ങിനെത്തന്നെയായിരുന്നു.
ഇപ്പോഴെന്ത് പറ്റി. ഇതിങ്ങിനെ വിട്ടാൽ പറ്റില്ല.. അടിച്ചവളുടെ കരണം പുകക്കണം..
അവൾ അടുക്കളയിലേക്ക് ചെന്നു.
“ വാ ഏട്ടാ… ഇന്നാ ഈ ചായ കുടിക്ക്..”
ഷിഫാന ചിരിയോടെ ചായഗ്ലാസ് അവന് നേരെ നീട്ടി.
അവൻ ഒറ്റത്തട്ട്… സ്റ്റീൽ ഗ്ലാസായത് കൊണ്ട് പൊട്ടിയില്ല..
ചായ മൊത്തം തറയിൽ പോയി.
വിനോദവളുടെ കയ്യിൽ മുറുകെ പിടിച്ചു.
“നീയധികംകളിക്കാൻ നിൽക്കല്ലേ.. മര്യാദക്കത് തന്നോ… അല്ലേലെന്റെ സ്വഭാവം മാറും… “
അവൻ അവളുടെ കൈ പിടിച്ച് ഞെരിച്ചു. അവൾക്ക് നന്നായി വേദനിച്ചു.
“അമ്മൂ… എന്താടീ രാവിലെത്തന്നെ
ബഹളം….”
അത് ചോദിച്ചു കൊണ്ട് ദാസൻ അടുക്കളയിലേക്ക് വന്നു.
“ എനിക്കറിയില്ലേട്ടാ.. വിനോദേട്ടന്റെ എന്തോ സാധനം കാണാനില്ലെന്ന്..”
ഷിഫാന വേദനയോടെ പറഞ്ഞു.
വിനോദവളുടെകൈ പിടിച്ച് ഞെരിക്കുയാണെന്ന് ദാസന് മനസിലായി.
“നീയവളുടെ കൈവിടെടാ.. അവൾക്ക് വേദനിക്കും..’”
ദാസൻ പറഞ്ഞിട്ടും വിനോദ് വിട്ടില്ല.
അടുത്തേക്ക് ചെന്ന് ദാസൻ അവന്റെ കയ്യിൽ പിടിച്ചു. വിനോദ് പകയോടെ അവനെ നോക്കി.
ദാസൻ ബലമായി ഷിഫാനയുടെ കയ്യിൽ പിടിച്ചിരുന്ന വിനോദിന്റെ കൈ എടുത്ത് മാറ്റി.