കൗൺസിലിംഗ് യിൽ പോലും അവൾക് മാറ്റം ഉണ്ട് ആയി ഇല്ലാ. എനിക്ക് പരസ്ത്രീ ബന്ധം ഉണ്ട് എന്ന് പറഞ്ഞു ആണ് അടി.
അങ്ങനെ ആണ് ഇ കേസ് ഇവിടെ വരെ എത്തിയത്.
അത് ഒക്കെ ഓർക്കുമ്പോൾ വല്ലാത്ത വിഷമം ആണ്. ഇന്ന് ആണ് വിധി.
രണ്ടു ഭാഗത്തെ വാദത്തിൽ നിന്നും ഒന്നാം കക്ഷി രാംഗോപാൽന് പരസ്ത്രീ ബന്ധം ഇല്ലാ എന്ന് പ്രോസിക്യൂഷൻന് തെളിയിക്കാൻ പറ്റാത്ത സാഹചര്യത്തിൽ ഇന്ദുജക് വിവാഹ മോചനം കൊടുക്കാൻ ഇ കോടതി ഉത്തരവ് ആവുന്നു.
അത് കേട്ടപ്പോൾ എനിക്ക് മനസ്സിനെ നിയന്ത്രിക്കാൻ പറ്റുന്നുണ്ടായിരുന്നു ഇല്ലാരുന്നു. ഇനി ഇന്ദുജ എന്റെ അല്ലാ എന്ന് തിരിച്ചു അറിവ് എന്നെ മാനസികം ആയി തളർത്തി.
അവിടന്ന് എങ്ങോട്ടെന്നില്ലാതെ ഞാൻ കാറിൽ കയറി പാഞ്ഞു കൊണ്ടിരുന്നു.എന്റെ ദേഷ്യം മുഴുവൻ ഞാൻ ആക്സിലേറ്ററിൽ തീർത്തു. സ്പീഡ് കൂട്ടി കൊണ്ടേയിരുന്നു. ഞാൻ അതൊന്നും ശ്രെദ്ധിക്കുന്നുണ്ടായിരുന്നില്ല. ഒരു വളവ് തിരിച്ച് കയറിയതും ചെന്ന് പെട്ടത് ഒരു ലോറിയുടെ മുന്നിലേക്ക്. അപകടം തിരിച്ചറിഞ്ഞ് ബ്രേക്ക് പിടിക്കാനുള്ള സമയം പോലും എനിക്ക് ലഭിച്ചില്ല.ആ ലോറിയിൽ എന്റെ കാർ ചെന്നിടിച്ചു. എന്റെ കണ്ണിൽ ഇരുട്ട് കയറി.എന്റെ കണ്ണുകൾ അടഞ്ഞു പോയി.
ഞാൻ കണ്ണുകൾ പിന്നീട് തുറക്കുമ്പോൾ ഞാൻ ഏതോ മാടം പോലെ ഉള്ള വീട്ടിൽ ആയിരുന്നു. കൈയിൽയും കാല്യിലും പച്ച മരുന്ന്ന്റെ മണം ആയിരുന്നു. എന്തൊക്കെ കൊണ്ട് കൈയും കാലും കെട്ടി വെച്ചിട്ട് ഉണ്ട്. ശരീരം മൊത്തം വേദന എന്തോ പറയാൻ പറ്റാത്ത ഒരു ഫീൽയ് പോലെ.