ആരതി കല്യാണം 10 [അഭിമന്യു]

Posted by

 

ഒരു സൈഡ് ബാഗും കൈയിൽ കുറച്ച് പേപ്പറും പിടിച്ചോണ്ട് നിക്കുന്ന ആരതി…! മഞ്ഞയിൽ ഗോൾഡൻ ഡിസൈനുള്ള ചുരിതാറും പിന്നെ ബ്ലാക്ക് ലെഗ്ഗിങ്‌സും…! അവൾക്ക് കമ്പനിയായി കൂടെ കല്യാണിയും…!

 

ഇവളെന്താ ഇവടെ…? ഡിഗ്രിടെ സർട്ടിഫിക്കറ്റൊക്കെ അവര് നേരത്തെ തന്നെ വാങ്ങിന്നാണല്ലോ ഞാൻ അറിഞ്ഞത്…! ചെലപ്പോ വല്ല ഗെറ്റ് ടുഗെതർ എങ്ങാനും ആയിരിക്കും…! അത് കഴിയുമ്പോ പൊക്കോളും…! തത്കാലം വല്ല്യ മൈന്റ്റൊന്നും ആക്കാൻ പോണ്ട…!

 

എന്നാൽ അങ്ങനെ സമാധാനിച്ഛ് ആദ്യത്തെ ഞെട്ടല് മാറും മുന്നേ ഞാൻ കാണുന്നത് എന്നെ നോക്കി ഇങ്ങോട്ട് നടന്നുവരുന്ന ആരതിയെയാണ്…!

 

ഇതിനൊക്കെ ഞാനെന്തിനാ ഇങ്ങനെ ഞെട്ടനെ…! ഇവളെന്ത്, എന്നെ മൂക്കി വലിച്ച് കേറ്റോ…? ഹല്ലേ…! ഇത് നല്ല കഥ…!

 

അത് പോട്ടെ…! ഇനെന്തിനാ ഇങ്ങനെ ഞെട്ടനെ…? സൈഡിൽ നിന്ന ഹരിയെ നോക്കി എനിക്ക് തോന്നാതിരുന്നില്ല…!

 

“” ഇതാണ് ഞാൻ പറഞ്ഞ ഗുഡ് ന്യൂസ്‌…! “” ഊമ്പലിനു തൽകാലം റസ്റ്റ്‌ കൊടുത്ത് ഇങ്ങോട്ട് നടന്നുവരുന്ന ആരതിയെ നോക്കി ആദർശ് പറഞ്ഞു…!

 

ആർക്ക് ഗുഡ് ന്യൂസ്‌…? നിന്റെ തള്ളക്കോ…! മനസ്സിൽ അവന്റെ അമ്മയ്ക്കും പറഞ്ഞ് ഞാൻ കലിപ്പടക്കി നിന്നതും ആരതി ഞങ്ങടെ അടുത്തെത്തി…!

 

“” ആഹ് ആരു…! ഞങ്ങള് നിന്റെ കാര്യം പറഞ്ഞ് നിർത്തിയെ ഒള്ളു…! “” അവള് വന്നപ്പാടെ ആദർശ് ഒലിപ്പിക്കാൻ തുടങ്ങിയതും ഞാനും ഹരിയും അവനെ അവക്ന്യതയോടെ നോക്കി…! ഇവൻ ഇതെങ്ങനെ പറ്റുന്നു ആവോ…!

Leave a Reply

Your email address will not be published. Required fields are marked *