“” ആണോ…? ആരാ ഈ ഞങ്ങള്…? “” ആദർശിന് ഷേക്ക് ഹാൻഡും കൊടുത്ത് അവൾ എന്നെ ഇടംക്കണ്ണിട്ട് നോക്കി ചോദിച്ചു…!
“” വേറെ ആര്, ഞങ്ങള് തന്നെ…! അല്ല അതൊക്കെ പോട്ടെ, നിങ്ങടെ ക്ലാസ്സ് നെക്സ്റ്റ് വീക്കാ തോടങ്ങൊള്ളൂന്ന് പറഞ്ഞിട്ട് പിന്നെ അത് മാറ്റി ഇന്ന് തുടങ്ങാൻ കാരണെന്താ…? “” എന്താന്ന്…? ക്ലാസ്സോ…? ഇവള് പിന്നേം ഡിഗ്രി പഠിക്കാൻ പോവാണോ…? ആദർശിന്റെ ചോദ്യത്തിൽ ഞങ്ങള് പിന്നേം ഞെട്ടി…!
“” അതറിയാൻ വയ്യട…! ഒരു തരത്തിൽ നോക്കിയ നല്ലതല്ലേ…! അത്രേം ദിവസം എനിക്ക് ഇവടെ സ്‌പെന്റ ചെയ്യാലോ…! കൂടെ ചേലോരൊക്കെ കാണെo ചെയ്യാം…! “” അവള് വീണ്ടുംമെന്നേ ഇടംക്കണ്ണിട്ട് നോക്കി പറഞ്ഞതും ഞാൻ അടിമുടിയൊന്ന് വിറച്ചു…! പക്ഷെ അത് പേടികൊണ്ടൊന്നും ആയിരുന്നില്ല…! സത്യം…! അല്ലെങ്കിലും ഞാനെന്തിനാ ഈ പെഴച്ചവളെ പേടിക്കണേ…!
അവള് പറയുന്നത് കെട്ട് പിന്നിൽ നിക്കുന്ന കല്യാണി ചിരി കടിച്ചുപിടിച്ചു നിക്കുന്നുണ്ട്…!
“” ആ ഹരി…! എന്തൊക്കെണ്ട്…? സുഖല്ലേ…? “” അവടെ വടിപോലെ നിന്ന എന്നെ അപ്പാടെ ഒഴിവാക്കി നേരെ ഹരിയുടെ അടുത്ത് ചെന്ന് ചോദിച്ചു…! അതിനവൻ അവളെ കുണ്ടികൊണ്ട് പോലും മൈൻഡ് ചെയ്തില്ല…! അതവൾക്ക് ക്ഷീണായി…! അവള്ടെ ചിരി നിറഞ്ഞ മോന്തയോന്ന് കറുത്തു…!
അയ്യേ…! ഇങ്ങനെ നിന്ന് ചീയാതെ പോയി ചത്തൂടെ ശവമേ…! അതവൾടെ മുഖത്ത് നോക്കി പറയണം എന്നുണ്ടെങ്കിലും ഞാൻ പറഞ്ഞില്ല…! ഒരു കൈ അകലത്താണേ നിപ്പ്…! ചെലപ്പോ അവള് വല്ലോം ചെയ്താലോ…?