ആരതി കല്യാണം 10 [അഭിമന്യു]

Posted by

 

“” നല്ല തമാശ…! പക്ഷേ അത് കേട്ടിപ്പോ ചിരിക്കാൻ ഇവടെ ആരൂല്ല…! “”

 

“” അത് സാരല്ല, എല്ലാരും ഇള്ളപ്പോ ഞാനൊന്നുങ്കൂടി പറഞ്ഞോളാം…! തമ്പുരാട്ടിക്ക് പറയാനുള്ളത് കഴിഞ്ഞെങ്കി അടിയനങ്ങോട്ട് പൊക്കോട്ടെ…! “” ന്നും പറഞ്ഞ് ഞാൻ നടക്കാൻ നിന്നതും അവള് ഒന്നുങ്കൂടി എനിക്ക് ചേർന്ന് നിന്നു…!

 

“” ഒരു കാര്യം കൂടി…! “” ന്നും പറഞ്ഞെന്റെ കഴുത്തിലേക്ക് കൈയിട്ടു…! അതില് ഞാനൊന്ന് പതറി…! എന്റെ താടിയോട് മാത്രം പൊക്കമുള്ള ആരതിയെന്നെ തലയുയർത്തി നോക്കികൊണ്ട് പറയുമ്പോ അവളുടെ ഗന്ധമെന്റെ നാസികയിലേക്ക് കേറുന്നത് ഞാനറിഞ്ഞു…! അവളുടെ പതുപതുത്ത മാമ്പഴങ്ങളെന്റെ നെഞ്ചിന് താഴെയായി അമരുന്നുണ്ട്…! ശേഷം,

 

“” ഞാനിവടെ വന്ന് ചേർന്നതേ നിന്നെ കിട്ടാനാ…! നിന്നെ നരകിപ്പിക്കാൻ…! നിന്നെ എല്ലാർടേം മുന്നിലിട്ട് നാണംകെടുത്താൻ…! “” ലാസ്യഭാവത്തിൽ അവൾ എനിക്കുനേരെ ഭീഷണിയുയർത്തി…! അവളുടെ മുഖത്ത് ഒരു തരിപൊലും ദേഷ്യമില്ലെങ്കിലും വാലിട്ടെഴുതിയ അവളുടെ പൂച്ചക്കണ്ണിൽ എന്നോടുള്ള പക വ്യക്തമായിരുന്നു…!

 

എന്നാലീ ഭീഷണിക്കുമുന്നിൽ പഴംവിഴുങ്ങിയ പോലെ നിൽക്കാൻ എനിക്ക് മനസ്സുണ്ടായിരുന്നില്ല…!

 

“” ആരതി…! “” ന്നും വിളിച്ഛ് ഞാനവൾടെ കവിളിൽ മൃതുവായി നുള്ളി…! അതിനവളെന്നെ എന്താന്നുള്ള ഭാവത്തിൽ പുരികം പൊക്കി നോക്കിയതും ഞാൻ തുടർന്നു,

 

“” നീയൊരു പെണ്ണായകാരണം മാത്രാണ് ഞാൻ ഇത്രേം കാലം നിനക്ക് വലിയ വലിയ പണി തരാതെ എന്റെ കലിമൊത്തം ഇങ്ങനെ ചെറിയ ചെറിയ പണിയിൽ ഒതുക്കീത്…! പക്ഷെ ഇതുപോലെ മൂത്ത് വരാനാണ് നിന്റുദേശെങ്കി മോള് ഞാനാരാന്നറിയും…! അത് ചെലപ്പോ എന്റെ ആരു ചേച്ചിക്ക് താങ്ങാൻ പറ്റിന്ന് വരൂല…! പിന്നെ നിന്റെ മാറ്റവന്മാരെ പലപ്രവിശ്യം പട്ടിയെ തല്ലണ പോലെ തല്ലാർന്നെങ്കി, എനിക്ക് നീ പറയാമ്പറ്റാത്ത സ്ഥലത്തെ രോമത്തിന്റെ അത്രപോലും ഒരു വെല്ലുവിളിയാല്ലാന്ന് മനസ്സിലാക്കിയ കൊള്ളാം…! “” അവളോട് ഞാൻ വളരെ ശാന്തമായി പറഞ്ഞു…! ഉള്ളിലെനിക്കവൾടെ മോന്ത റോട്ടിലിട്ട് ഒരക്കാൻ തോന്നിയെങ്കിൽ പോലും…!

Leave a Reply

Your email address will not be published. Required fields are marked *