എന്നാൽ അരതീടെ മുഖത്ത് വലിയ മാറ്റമൊന്നും കണ്ടില്ല…! നേരത്തെ എങ്ങനെയാണോ എന്നെ നോക്കിയത് അതുപോലെ തന്നെയാണ് ഇപ്പോഴും…! ചുണ്ടിൽ ചെറിയൊരു ചിരിയോളിപ്പിച്ചിട്ടുണ്ട് എന്നൊരു വത്യാസം മാത്രം…!
ഇനിയും ഈ പൂപോലത്തെ മോന്ത നോക്കിനിന്നാൽ ഞാൻ ചെലപ്പോ ഇത് പിച്ചി ചീന്തീന്ന് വരും…!
അതോടെ അവള്ടെ മിനുസ്സമായ കവിളിൽ ഞാൻ വീണ്ടും മൃദുവായി പിച്ചി,
“” അപ്പോ ഞാൻ പോട്ടെ മുത്തേ…! “” ന്നും പറഞ്ഞ് ഞാൻ അവര് ഒളിച്ഛ് നിന്നോടത്തേക്ക് നടന്നു…!
എന്റെ വരവത്ര പന്തിയല്ലന്ന് തോന്നിയത് കാരണാണോന്ന് അറിയില്ല, ആദർശ് ഒഴികെ ബാക്കിയെല്ലാവരും ഓടി…!
“” ഓടല്ലടാ പൊലയാടി മക്കളെ…! “” ന്ന് വിളിച്ച് ഞാനവരടെ പിന്നാലെ വച്ചുപിടിച്ചു…!
“” എന്നാലൂന്റളിയ, നിനക്ക് പണിതരാൻ വേണ്ടി മാത്രം അവള് ഇവടെ MBA ക്ക് ചേർന്നൂന്ന് പറഞ്ഞാൽ…! അതിലെന്തോ പന്തികേട്ണ്ടല്ലോ…! “” കോളേജിന്റെ പുറത്തെ പെട്ടിക്കടയിൽ സിഗരറ്റും വലിച്ച് നിക്കുന്നതിനിടയിൽ അജയ്യ് പറഞ്ഞു…!
“” ഹോ…! ഭീകര…! നീയത് മനസ്സിലാക്കികളഞ്ഞല്ലോ…! “” അവന്റെ മഹത്തായ കണ്ടിപിടുത്തം കേട്ട യദു അവനെ അത്ഭുതത്തോടെ നോക്കി…! അതുകേട്ട കേട്ട അജയ്യ് അവനെ നോക്കി പള്ളിറുമ്മി എന്തോ പിറുപിറുത്തു എന്നല്ലാതെ മറുത്തൊന്നും പറഞ്ഞില്ല…!
“” അവളടൊരുദ്ദേശ്ലോം നടക്കപോണില്ല…! ഇനി അഥവാ വല്ല വേഷങ്കെട്ടായിട്ട് എന്റടുത്ത് വന്ന കൊല്ലും ഞാനാ മൈരിനെ…! “” സിഗററ്റിന്റെ പുക പുറത്തുവിടുന്നതിനൊപ്പം ഞാൻ പറഞ്ഞു…! ശേഷം