“” എടാ അവളൊരു പെണ്ണാണ്…! വല്ലാണ്ട് എറങ്ങി കളിച്ച നമ്മള് തൂങ്ങും…! “” ഹരി വ്യകൂലനായി…!
“” പെണ്ണാന്നുള്ള ബോധം അവൾക്കും വേണം…! ചുമ്മാ അതൊന്നും ഇല്ലാതെ കണ്ട അമ്പിള്ളാർടെ നെഞ്ചത്ത് കേറാൻ വരരുത്…! “” ബഡ് എത്തിയ സിഗേരറ്റ് വലിച്ചെറിഞ്ഞുകൊണ്ട് ഞാൻ ചീറി…! ശേഷം തുടർന്നു,
“” അടീം പിടീം ഒക്കെ ഒഴിവാക്കി നല്ലമ്പോലെ നടക്കാനും സമ്മതിക്കൂല പണ്ടാറകെട്ട്…! “”
“” ഞാനറിഞ്ഞിടത്തോളം സന്ദീപും ആൽബിയും ഇവടെ തന്നെയാ ചേർന്നിട്ടൊള്ളെ…! “” എന്തോ ആലോചിച്ച ശേഷം യദു പറഞ്ഞു…!
“” അയ്ശേരി…! അവര് ഡിഗ്രിക്ക് ഇവടെ കെടന്ന് ഇത്രേം പ്രശ്നംണ്ടാക്കിട്ടും ഈ മാനേജ്മെന്റിന് മതിയായില്ലേ…? “” വിച്ചു അത് ചോദിച്ചപ്പോ എന്റെ ചിന്തയും മറിച്ചായിരുന്നില്ല…! അതിന്,
“” സന്ദീപിന്റെ തന്തക്ക് ഈ കോളേജിൽ നല്ല പിടിപാടാ…! അങ്ങനെ വല്ലോം കേറിയതാവും…! “” യദു മറുപടി നൽകി…!
വൃന്ദ വന്നതോടുകൂടി ഒന്ന് ഒതുങ്ങാനായിരുന്നു എന്റെ…! പക്ഷെ ഇങ്ങനെയാണ് പോക്കെങ്കിൽ അത് പറ്റൂന്ന് തോന്നണില്ല…! മനസ്സിൽ അത് ചിന്തിച്ഛ് ഞാൻ ഇനി വരാനുള്ള വള്ളിക്കട്ടുകൾക്ക് മാനസിക്കമായി തയാറാവാൻ തീരുമാനിച്ചു…!
അന്നത്തെ ദിവസം വേറെ പ്രേത്യേകിച്ചൊന്നും നടന്നില്ല…!
രാത്രി ഉറങ്ങാൻ കെടുക്കുമ്പോ ഉള്ളിലെന്തോ പിരിമുറുക്കം…! കുറച്ചുമുന്നേ വരെ ആരതിക്ക് നല്ലൊരു പണികൊടുക്കണം എന്ന ചിന്തയുണ്ടാരുന്നെങ്കിലും അതിന് ശേഷമുള്ള ദിവസങ്ങളിൽ ഞാനത് മറന്നിരുന്നു…! എന്നാലിപ്പോ ആ ചിന്ത വീണ്ടും ഉടലെടുത്തു തുടങ്ങി…!