എന്റെ ഉന്നം വളരെ മികച്ചതായോണ്ട് ഞാൻ അടിച്ച ബോൾ ആരതിടെ മേലു കൊണ്ടില്ല…! പകരം കൊണ്ടതാണെങ്കിലോ അവള്ടെ അടുത്തിരുന്നിരുന്ന കല്യാണിടെ തലക്കിട്ടും…! ഞാൻ അവരടെ നേരെ മനഃപൂർവം അടിച്ചതാന്ന് അവിടെ നിന്ന ഏതൊരു പൊട്ടനും മനസ്സിലാവും…!
“” അളിയ ഊമ്പി…! “” ബോള് തലക്കിട്ടുകൊണ്ട കല്യാണീടേ ബോധപോയോന്നൊരു സംശയം തോന്നീതും ഞാൻ സ്വയം പറഞ്ഞു…!
“” കല്ലൂ…! കല്ലൂ…! “” കിളിപോയി കിടക്കുന്ന കല്യാണിയെ ആരതി തട്ടിവിളിച്ചു…!
“” എടാ ആ പെണ്ണ് എണീക്കണില്ലല്ലോ…! പണിപാളിയ…? “” ഞാൻ ഓടണോ വേണ്ടയോന്ന് വിചാരിച്ച് ഇരിക്കുമ്പഴാണ് യദു അങ്ങനെ ചോദിക്കുന്നത്…! അതിന് ഞാൻ,
“” ഏയ്യ്…! അത്രക്കൊന്നും ഇണ്ടായിട്ടില്ലല്ലോ…? “” ന്ന് തിരിച്ചു ചോദിച്ചതും,
“” അത് നീ എന്നോടാണോ മൈരേ ചോദിക്കണേ…? “” അവൻ എന്നെ നോക്കി പല്ലുകടിച്ചു…!
“” സത്യം പറയടാ, നീ വേണോന്ന് വച്ച് ചെയ്തതല്ലേ…! “” ഞങ്ങളുടെ ഇടക്ക് കേറി വിച്ചു ചോദിച്ചപ്പോ ഞാനവനെ നോക്കി അല്ലാന്ന് തലയാട്ടി…! പക്ഷെ അതവൻ വിശ്വസിച്ചില്ലാന്ന് തോന്നണു…!
ഈ സിനിമേലൊക്കെ കാണണപോലെ ആ പെണ്ണിന്റെ മൊഖത്തു കുറച്ച് വെള്ളം കോടഞ്ഞാലോ…?
“” നോക്കി നിക്കാതെ പിടിക്കട പട്ടി…! “” കല്യാണിയെ നോക്കി വായും പൊളിച്ച് നിന്ന എന്നോട് ആരതി ഒച്ചയിട്ട് പറഞ്ഞതും ഞാൻ,
“” പിന്നെ…! എനിക്കതാണല്ലോ പണി…! പോയി നിന്റെ മാറ്റവനോട് പറയടി…! “” അവള്ടെ കൽപ്പിക്കല് തീരെ പിടിക്കാതെ ഞാൻ പുച്ഛത്തോടെ പറഞ്ഞു…!