വല്ലതും കേറി പറഞ്ഞാലോ…? അല്ലെങ്കി വേണ്ട…! അവന്തന്നെ പറഞ്ഞോളും…!
“” അങ്ങനപ്പോ ഒണ്ടാക്കണ്ട…! നീ കാരണം അവനൊന്ന് അനുഭവിച്ചതാ…! അതിന്റെ കെട്ട് ഇപ്പൊ മാറിട്ടൊള്ളു…! ഇനി മതി…! “” എന്നെ ഡിഫെൻറ്റു ചെയ്തുകൊണ്ട് വിച്ചു പറഞ്ഞു…! അതുകേട്ടനിക്ക് അവനോട് വല്ലാത്തൊരു ആരാധന തോന്നാതിരുന്നില്ല…! നിന്നക്കെന്നോട് ഇത്രേം സ്നേഹണ്ടെന്ന് ഞാനറിഞ്ഞില്ലടാ മാമന്റെ മോനെ…!
“” ആരു മതി…! ആൾക്കാരൊക്കെ നോക്കുന്നു…! “” ചുറ്റിനും പിള്ളാര് കൂടുന്നത് കണ്ടതും അതുവരെ ആരതിയെ പിടിച്ചുന്നിന്ന കല്യാണി ആ പിടിവിടാതെ തന്നെ അവളോട് പറഞ്ഞു…! പക്ഷെ,
“” ഇല്ല…! എന്നെ വിട്…! കൊല്ലും ഞാൻ ഇവനെ…! “” അമ്പിനും വില്ലിനും അടുക്കാതെ അവള് നിന്ന് വിറച്ചു…! ഞാനാണെങ്കി ചോദിക്കാനും പറയാനും ആളുണ്ടെന്ന് അറിഞ്ഞപ്പോ ഷഡി കൊറേ കുണ്ടിക്കണ്ടതാന്ന ലെവലിൽ നിക്കുവാണ് ചെയ്തത്…!
“” നീ പറയണ കേൾക്ക്…! ദേ എല്ലാരും നമ്മളെ തന്നെ നോക്കി നിക്ക…! നമ്മുക്കവനെ പിന്നേം കാണാം…! ഇപ്പൊ നീ വാ…! “” കല്യാണിടെ കൂടെ ആരതിയെ പിടിച്ചുവച്ചിരുന്ന മറ്റേ പെണ്ണ്കൂടി അങ്ങനെ പറഞ്ഞതോടെ അവളൊന്ന് ഒതുങ്ങി…! ശേഷം…!
“” നീ ജയിച്ചൂന്ന് വിചാരിക്കണ്ട…! I will show you…! I will show you, bastard…! “” തിരിഞ്ഞു നടക്കുന്നതിനിടയ്യിൽ അവളെന്നെ നോക്കി ഇംഗ്ലീഷിലൊരു തെറിയും വിളിച്ചു…!
“” അവളെന്താടാ ലാസ്റ്റ് പറഞ്ഞെ…? “” ഈ bastard ന്നുള്ള വാക്ക് സിനിമേല് കൊറേ കേട്ടുണ്ടെങ്കിലും അതിന്റെ അർത്ഥമെന്താന്നൊന്നും എനിക്കറിയാത്ത കാരണം ഞാൻ ഹരിയോട് തിരക്കി…! അയ്ശേരി…!