“” മണി മണിപോലെ എല്ലാം പറഞ്ഞാൽ വലിയ സീനില്ലാതെ നമ്മക്ക് വീട്ടിപോവാം…! അല്ലെങ്കി നിന്റണ്ടി ഞാൻ ചവിട്ടിപൊളിക്കും…! “” എന്നെ അവിടെ തന്നെ പിടിച്ചിരുത്തി അവൻ ഭീഷണിമുഴക്കി…! എന്റെ മുന്നില് ഒന്നുമറിയാത്തപോലെ ഞങ്ങക്കുള്ള സിഗരറ്റും പിടിച്ച് നീക്കണയാ മൈരനെ പല്ലുകടിച്ചൊന്ന് നോക്കിയ ശേഷം ഞാൻ ഇന്ന് ലൈബ്രറിയിൽ നടന്നൊക്കെ അപ്പാടെയങ്ങു വിളമ്പി…!
“” നിന്നെയൊന്നും കുറ്റംപറയാൻ പറ്റില്ല…! “” എന്നെയും യദുവിനെയും നോക്കി വിച്ചുവങ്ങനെ പറഞ്ഞപ്പോ ഞാൻ വിചാരിച്ചത് അവനെന്റെ സൈഡ് മനസിലാക്കീന്ന…! പക്ഷെ അതല്ലായിരുന്നു സത്യം…!
“” ഏതൊക്കെ സമയത്ത് എന്തൊക്കെ ചെയ്യണോന്നും പറയണോന്നും മനസ്സിലാക്കാനുള്ള ബുദ്ധിയൊന്നും നിങ്ങള് രണ്ടുപേർക്കും ഇല്ല…! “” ഒരു നിമിഷം അവനെ അഭിമാനത്തോടെ നോക്കിയ ഞാൻ അവൻ പറയുന്നത് കേട്ടതും നല്ല വൃത്തിക്ക് ചൂളിപ്പോയി…!
“” അല്ലെങ്കിലും എന്റെ പൊന്ന് പൊട്ടാ…! ഹിറോഷിമേല് ബോംബിട്ടത് അമേരിക്കയല്ല നീയാണെന്ന് വല്ലോരും പറഞ്ഞ അതും വിശ്വസിച്ചിട്ട് നിന്നെ പറക്കിയിട്ട് അടിക്കുന്ന സ്വഭാവാണ് നിന്റമ്മക്ക്…! അതൊന്നും അലോയിക്കാതെ ഓരോന്ന് ചെയ്തുവെക്കാൻ നിനക്ക് ഇത്തിരിപോലും ബോധല്ലേ…? “”
“” അയിന് ഞാൻ ചെയ്തൂന്ന് ഒറപ്പിച്ച് പറയാൻ അവള്ടെ കൈയിലു തെളിവൊന്നുല്ലല്ലോ…! “” അവനെന്നെ വീണ്ടുമിട്ട് താളിച്ചതും ഞാനെന്റെ ഭാഗം ക്ലിയറാക്കികൊണ്ട് പറഞ്ഞു…!
“” അത് വിട്…! ഇനിമുതലൊരു കാര്യം ചെയ്യാം, ഇവറ്റകളെ രണ്ടിനേം മാത്രായിട്ട് ഇനി ഒറ്റക്കെങ്ങോട്ടും വിടണ്ട…! വിട്ടാ ചെലപ്പോ ആരതിക്ക് പണികൊടുക്കാനാന്നും പറഞ്ഞ് കോളേജിന് തീയിട്ടേന്നും വരും…! “” യദുന്റെ കൈയിൽ നിന്ന് സിഗരറ്റ് വാങ്ങി കത്തിച്ചുകൊണ്ട് വിച്ചൂനെ സപ്പോർട് ചെയ്ത് ഹരികൂടി അങ്ങനെ പറഞ്ഞതോടെ ഞങ്ങൾക്ക് പിന്നൊന്നും മിണ്ടാനുണ്ടായിരുന്നില്ല…!