അടുത്തതെന്റെ ലക്ഷ്യം സന്ദീപല്ലെങ്കിൽ ആൽബിയായിരുന്നു…! അതിനുവേണ്ടി ചുറ്റും നോക്കിയതും ഞാൻ കാണുന്നത് വിച്ചൂന്റെ തല്ല് വാങ്ങിച്ചുകൂട്ടുന്ന സന്ദീപിനെയാണ്…!
യദുവാണെങ്കി അവരടെ കൂട്ടത്തിലേയാ തടിയനെ നന്നായി ഇട്ട് പെരുമാറുന്നുണ്ട്…!
സന്ദീപിനെ അടിച്ചുകൊണ്ടിരുന്ന വിച്ചുവിനെ ഇടിക്കാൻ വേണ്ടി ചെല്ലുന്ന ആൽബിയെ കണ്ട ഞാൻ വേഗം ചെന്ന് അവന്റെ കോളറിൽ പിടിച്ച് പള്ളക്ക് കൈ കേറ്റി…!
ഇതിനിടക്ക് ഞങ്ങളെ തല്ലുന്നത് കണ്ട ഫസ്റ്റ് ഇയർസിലെ പിള്ളാര് ഇതിൽ ഇടപ്പെട്ടു തുടങ്ങിയത് ഞാൻ പിന്നെയാണ് ശ്രേദ്ധിച്ചത്…!
അതോടെ അവന്മാരെടെ അത്രേം ഇല്ലെങ്കിലും കുറച്ചു ആൾബലം ഞങ്ങടെലും വന്നുതുടങ്ങി…!
കാര്യങ്ങൾ ഒന്നുകൂടി എളുപ്പമായതോടെ ആൽബിയെ ഞാൻ വീണ്ടും ഊക്കിന് ഇടിക്കുവായിരുന്നു…!
“” ഇതുവരെ കിട്ടിയതൊന്നും പോരല്ലടാ…! “” ന്നുമൊരു ഡയലോഗടിച്ച് ഞാൻ വീണ്ടും അവനെയിട്ട് ചാമ്പി…!
ഒടുവ്വിൽ അവനെ നിലത്തിട്ട് കുത്തുമ്പോ എന്റെയുള്ളിൽ എന്തെന്നില്ലാത്തൊരു ക്രൂരത ആളികേറുന്നുണ്ടായിരുന്നു…! ആരൊക്കെയോ ചേർന്നന്നെ പിടിച്ചുമാറ്റാൻ നോക്കിയെങ്കിലും അതൊന്നും വകവെക്കാതെ ഞാനവനെ തല്ലികൊണ്ടിരുന്നു…!
മനസ്സിന്റെ ഒരു കോണിൽ അവനെ കൊല്ലണം എന്ന് ആരോ പറയുമ്പോ മറ്റൊരു കോണിൽ വേണ്ട, നിർത്താം എന്നാരോ പുലമ്പിക്കൊണ്ടിരുന്നു…! ഞാനാണെകി മുൻകണന കൊടുത്തത് കൊല്ലുന്നതിലും…!
അതോടെ എന്റെ കൈയിലിരുന്ന പാന്റടുത്തു ഞാനവന്റെ കഴുത്തിലൂടെ ചുറ്റി ശക്തിയിൽ മുറുക്കി…! നിലത്ത് കിടന്നിരുന്ന അവന്റെ മേലെ കേറി ഞാൻ അത് ചെയ്യുമ്പോ അവൻ കിടന്ന് പിടയുവായിരുന്നു…! അതെന്നെ വല്ലാതെ ഹരം കൊള്ളിച്ചുകൊണ്ടിരുന്നു…!