എന്റെ മുഖം കണ്ട് കണ്ണൻ സംശയത്തോടെ ചോദിച്ചു…
“ഒന്നുമില്ലടാ ഒന്നു വെള്ളം കുടിക്കാൻ പോയതാ നമ്മുക്ക് പോകാം ഒരു അത്യാവശ്യ കാര്യമുണ്ട് വാ പെട്ടന്ന് ഇറങ്ങു”
അവിടെ ഇനി നിന്നാൽ ശരിയാവില്ലെന്നു തോന്നിയ ഞാൻ അവനോടു അതും പറഞ്ഞു വേഗത്തിൽ ഇറങ്ങി…
എനിക്ക് ഇതു എന്തു പറ്റിയെന്നുള്ള ചിന്തയിൽ ആവണം അവനും എന്റെ പിറകെ കൂടി…
“ടാ എന്താടാ കാര്യം എന്താ പറ്റിയെ”
എന്റെ വെപ്രാളം കണ്ടു അവനും എന്തോ പേടി ആയെന്നു തോന്നുന്നു….
“ഒന്നുമില്ലെടാ നീ പറഞ്ഞത് ശരിയാടാ കണ്ണാ നിന്റെ ആന്റി അത്ര വെടിപ്പല്ല”
ഞാൻ ഒന്ന് പറഞ്ഞു നിർത്തി…
“അതെന്താടാ നീ അങ്ങനെ പറഞ്ഞെ എന്തു പറ്റി”
അവനെന്നെ സംശയത്തോടെ ഒന്നു നോക്കി…
“”അതു പിന്നെ ഞാനൊന്നു വെള്ളം കുടിക്കാൻ വേണ്ടി കയറിയതാടാ അകത്തു നിന്റെ ആന്റി എന്നോട് വേണ്ടാത്തൊരു വർത്താനം പറഞ്ഞെടാ””
ഞാൻ ചെയ്ത കാര്യം അവന്റെ ആന്റിയുടെ തലയിൽ ഇട്ടു ഞാനെന്റെ തടിയുരാൻ ഒരു ശ്രമം നടത്തി…
“”നിന്നോടോ ആന്റിയോ ടാ അനൂപേ അങ്ങനെ വല്ലതും ഉണ്ടേൽ നീ ഇങ്ങനെ ഇറങ്ങി വരില്ലല്ലോ മോനെ നിന്നെ എനിക്ക് അറിഞ്ഞുടെ സത്യം പറയെടാ എന്താ സംഭവം””
എന്റെ സ്വഭാവം നന്നായി അറിയാവുന്ന അവനു ഞാൻ പറഞ്ഞത് അങ്ങ് വിശ്വാസമായില്ലെന്നു വേണം കരുതാൻ…
“”നിനക്കെന്താടാ എന്നെ ഒരു വിശ്വാസമില്ലാത്ത പോലെ നിന്റെ ആന്റി എന്ന് പറഞ്ഞ എന്റെയും അല്ലേടാ അവരു ഇങ്ങനെ പെരുമാറുമെന്ന് എനിക്ക് അറിയുവോ””
അവനെ വിശ്വസിപ്പിക്കാൻ എന്നവണം ഞാനൊരു കള്ളമങ്ങു പറഞ്ഞു അപ്പോഴും പേടികൊണ്ടെന്റെ ഹൃദയം വിറയ്ക്കുന്നുണ്ടായിരുന്നു…