എന്റെ വാക്ക് കേൾക്കേണ്ട താമസം അവൻ വണ്ടി എടുത്തു….
നേരെ ഞങ്ങൾ ടൗണിലേക്ക് വിട്ടു….
അതിനിടയിൽ എന്റെ ഫോൺ രണ്ടു വട്ടം റിങ് ചെയുന്നുണ്ടായിരുന്നു വണ്ടിയിൽ ആയതു കൊണ്ട് ഞാൻ എടുത്തതുമില്ല….
അങ്ങനെ ഞങ്ങൾ അമലിന്റെ മെഡിക്കൽ ഷോപ്പിൽ എത്തി….
വണ്ടിയൊന്നവൻ ഒതുക്കിയിട്ടപ്പോൾ ഞാൻ പതിയെ ഇറങ്ങി എന്റെ ഫോൺ ഒന്നു പോക്കെറ്റിൽ നിന്നും എടുത്തു…
എന്റെ ചേച്ചി ആയിരുന്നു ആ രണ്ടു വട്ടവും വിളിച്ചത്…
ചേച്ചിയുടെ കല്യാണം കഴിഞ്ഞതാണ് പ്രണയ വിവാഹം തന്നെ…
അശ്വതി അതാണ് ചേച്ചിയുടെ പേര് ഒരു കുഞ്ഞ് വാവയും ഉണ്ട് ചേച്ചിക്കു അവന്റെ മാമനാണുട്ടോ ഞാൻ….
ചേച്ചി എന്തിനാവും വിളിച്ചതെന്നറിയാൻ ഞാനൊന്നു തിരിച്ചു വിളിച്ചു….
ഒന്നു രണ്ടു വട്ടം ഞാൻ വിളിച്ചെങ്കിലും അവൾ കോൾ എടുക്കാഞ്ഞപ്പോൾ ഞാൻ വിളിയങ്ങു നിർത്തി….
എന്റെ മിസ് കോൾ കാണുമ്പോൾ ചേച്ചി തിരിച്ചു വിളിക്കട്ടെന്ന് വിചാരിച്ചു അവനെയും കൂട്ടി ഞാൻ കടയിലേക്ക് നടന്നു….
ഞങ്ങളെയും പ്രതീക്ഷിച്ചെന്ന പോലെ അമലവിടെ നിൽപുണ്ടായിരുന്നു…
എന്നെ കണ്ടതും അവനൊന്നു ചിരിച്ചു….
“ടാ എത്ര നാളെയാടാ നിന്നെ കണ്ടിട്ട് നീ ആകെ മാറി പോയല്ലോ എന്തു കോലമാട ഇതു കറുത്ത് കരുവാളിച്ചു പോയല്ലോ നീ”
അവനെന്നെ അടിമുടിയൊന്നു നോക്കി കൊണ്ടത് പറഞ്ഞപ്പോൾ എനിക്ക് എന്തോ പോലെ തോന്നി…
ശരിയാണ് വെളുത്തു നല്ല വെള്ളപ്പം പോലിരുന്ന ഞാനായിരുന്നു ഇപ്പൊ കറുത്ത് കരുവാളിച്ചു ആകെ മെന കെട്ടവനെ പോലെ ആയി എങ്ങനെ ആവാതിരിക്കും അമ്മാതിരി കുടിയും വലിയുമല്ലേ….