ചേച്ചിമാരുടെ അനിയൻകുട്ടൻ 2 [Lion]

Posted by

ഞാനാ ഫോൺ എടുത്തു ചേച്ചിയുടെ കൈയിൽ കൊടുത്തു…

“”ഹ നീ ആയിരുന്നോടി..?! കുറെ ആയല്ലോ കണ്ടിട്ട്””

ഒന്നും രണ്ടും പറഞ്ഞു അവരു പിന്നെ അങ്ങു സംസാരമായി…

ഞാനാ ബെഡിൽ ശരിക്കും പോസ്റ്റായി പോയി…

ബെഡിൽ ഇരുന്നു സംസാരിച്ചു കൊണ്ടിരുന്ന വിദ്യേച്ചി ഫോൺ എടുത്തു പിന്നെ പുറത്തു പോയിയായി വിളി…

ഞാനാ ആ മുറിയിലാകെ വീണ്ടുമൊന്നു കണ്ണോടിച്ചു….

ചേച്ചി ഫോൺ വിളിയിൽ മുഴുകിയിരിക്കുകയായിരുന്നു….

കുറച്ചു നേരം കാര്യമായി എന്തൊക്കെയോ സംസാരിച്ചു വിദ്യേച്ചി ഫോൺ എടുത്തു എന്റെ അടുത്തേക് നടന്നു വന്നു…

“”ഇന്നാടാ അവളു ഫോൺ വെച്ചു!!..ജോലി ഉണ്ടെന്നും പറഞ്ഞ്””

ഒന്നു പുഞ്ചിരിച്ചുകൊണ്ടെന്റെ കൈയിലേക്ക് ചേച്ചി ആ ഫോൺ എടുത്തു തന്നു….

എന്റെ അടുത്തായി മെല്ലെ ചേച്ചിയും ഇരുന്നു…..

“എങ്ങനെ ഉണ്ട് അനു ഇപ്പൊ പുകച്ചില് കുറവുണ്ടോ മാറിയോടാ..!!”

ചേച്ചി പതിയെ എന്റെ മുഖത്തൊന്നു തൊട്ടു കൊണ്ട് ചോദിച്ചു….

“”ഉണ്ട് ചേച്ചി കുറച്ചു ആശ്വാസമുണ്ടിപ്പോ””

അടിയേറ്റ ചൂട് അങ്ങനെയൊന്നും മാറില്ലല്ലോ….

“”മാറുമെടാ അനു നല്ല മരുന്ന ഇതു കണ്ണനൊക്കെ ഇങ്ങനെ എന്തേലും ആവുമ്പോ ഞാൻ ആക്കി കൊടുക്കണത””

ചേച്ചി തന്നെ സ്വയം പുകയ്തി പറഞ്ഞതാണെന്ന് എനിക്ക് മനസിലായി…

“”മ്മ് ശരിയാ ചേച്ചി നല്ല മാറ്റമുണ്ടിപ്പോ””

ഞാൻ ചിരിച്ചു കൊണ്ടെന്നപോലെ മറുപടി കൊടുത്തു….

“”അല്ലടാ അനു കല്യാണത്തിന് പോയിട്ട് നീ ആരെയും നോക്കി വെച്ചെന്നുമില്ലേ..?
ഒരുപാട് പെൺപിളേരൊക്കെ ഉണ്ടായിരുന്നല്ലോ അവിടെ…? “”‘

കള്ള ചിരിയോടു കൂടിയുള്ള ചേച്ചിയുടെ ആ ചോദ്യം എന്തിനാണെന്ന് എനിക്കങ്ങു മനസിലായില്ല….

Leave a Reply

Your email address will not be published. Required fields are marked *