ചേച്ചിയുടെ മനസിലെന്താണെന്നു എനിക്കൊരു പിടിയും കിട്ടിയില്ല….
മുകളിലെ മുറിയും തുറന്നു അകത്തു കയറിയ ചേച്ചി എന്നെ അകത്തേക്ക് ക്ഷണിച്ചു….
“”വാടാ നിനക്കെന്താ ഇത്ര പേടി..!! പേടിക്കേണ്ടടാ അനു നിന്നെ കൊല്ലാനൊന്നും വിളിച്ചതല്ല വാ കേറൂ..!!!””
ചേച്ചിയുടെ വാക്ക് കേട്ടു ഞാൻ മെല്ലെ മുറിക്കകത്തു കയറി….
“”ഇനി ഇവിടെ ഇരിക്ക്!!… “”
കട്ടിലിൽ ഇരുന്ന ചേച്ചിയെന്നെ ചിരിച്ചു കൊണ്ടന്നു നോക്കി…
ചേച്ചിയുടെ ആജ്ഞ കേട്ടു പതിയെ ഞാനാ ബെഡിലൊന്നു ഇരുന്നു….
“”ചേച്ചി എന്താ ഇങ്ങനെയൊക്കെ..!!! എന്നോട് ഇപ്പോഴും ദേഷ്യമാണോ ചേച്ചിക്ക് എന്താ ഇതിന്റെയൊക്കെ അർത്ഥം….!!!””
ചേച്ചിയുടെ മനസ്സറിയാൻ എന്നോണം ഞാൻ ആരാഞ്ഞു….
“”ഇനി പറയാം അനു
..!!!മോനെ അനു ഇന്നലെ ഞാനൊന്നു ഉറങ്ങിയില്ല അറിയുവോ നിനക്ക്…!!!.. “”
ചേച്ചി എന്നെ വല്ലാതൊന്നു നോക്കി….
“”എന്തു പറ്റി ചേച്ചി…!!ഇന്നലത്തെ കാര്യങ്ങളൊക്കെ ഓർത്തിട്ടാണോ..!!!.. “”
ചേച്ചിയുടെ മുഖമൊന്നു മാറിയത് പോലെ എനിക്ക് തോന്നി…
“”അറിയാല്ലോ നിനക്ക് എന്താന്ന്..!! എന്തിനാടാ അനു നി എന്നോട് ഇങ്ങനെ ചെയ്തത് എന്തിനായിരുന്നു ഇതൊക്കെ…!!.. “”
ചേച്ചിയുടെ മുഖമൊന്നു തായ്ന്നു….
“”എന്റെ ചേച്ചി അതിനു മാത്രം ഞാനെന്താ ചെയ്തേ..!!! അറിയാണ്ട് ഒന്നു നോക്കി പോയി കാണാൻ പാടില്ലാത്തതു കണ്ടു പോയി…!!!ശരിയാ അല്ലാണ്ട് എന്തു തെറ്റാ ഞാൻ ചെയ്തേ ഇങ്ങനെയൊക്കെ പറയാൻ മാത്രം എന്തു തെറ്റാ ഞാൻ ചെയ്തേ..!!!””
ഞാനെന്റെ ഭാഗം ന്യായീകരിച്ചു….