അമ്മയോട് സംസാരിച്ച് പ്രശ്നം പരിഹരിക്കാമെന്ന് കരുതി വന്ന എനിക്ക് മാമന്റെ കൂടെ പുറത്തേക്ക് ഇറങ്ങിയപ്പോൾ അമ്മയിൽ നിന്ന് രക്ഷപ്പെട്ടത് പോലെയാണ് തോന്നിയത്…. അമ്മയുടെ മൗനവും ആ നോട്ടവും ഒക്കെ എന്നെ അസ്വസ്ഥനാക്കുന്നുണ്ടായിരുന്നു….. ഇനി എന്തായാലും ഇവിടെ വെച്ച് സംസാരിക്കാൻ കഴിയുമെന്ന് തോന്നുന്നില്ല…. നാളെ തിരിച്ച് പോവുമ്പോൾ കാറിലിരുന്ന് സംസാരിക്കാം….. അതിന് അമ്മ എന്റെ കൂടെ വരാൻ കൂട്ടാക്കുമോ എന്തോ….. നോക്കാം!!
മാമനുമൊത്ത് തറവാടിന്റെ പുറകിലെ പറമ്പിലൂടെയൊക്കെ നടന്നു….. ഇവിടെയൊന്നും ഒരു മാറ്റവും സംഭവിച്ചിട്ടില്ല….. പിന്നെ തറവാട്ടിലെ എന്റെ പ്രിയപ്പെട്ട സ്ഥലമായ കുളക്കടവിലേക്ക് പോയി….. തറവാട്ടിൽ വന്നാൽ പിന്നെയെന്റെ കുളിയൊക്കെ ഈ കുളത്തിലാണ്…. ഞാനും മാമനും കൂടി കുളത്തിലിറങ്ങി, കുറേനേരം നീന്തിയിട്ട് അന്തരീക്ഷം ഇരുണ്ട് തുടങ്ങിയപ്പോഴാണ് കയറിയത്….. തിരിച്ച് പോവും വഴി ജാംബമരം കുലുക്കി കുറച്ച് ജാംബക്കയും പെറുക്കിയെടുത്തു….. ഇട്ടോണ്ട് വന്ന ഡ്രസ്സല്ലാതെ വേറൊന്നും ഇല്ലാഞ്ഞത് കൊണ്ട് കുളത്തിലെ നീരാട്ട് കഴിഞ്ഞ് മാമന്റെ ഒരു ബനിയനും കാവി മുണ്ടുമാണ് ഞാൻ ധരിച്ചത്…… ജാംബക്ക ഞാനാ മുണ്ടിനുള്ളിൽ നിറച്ചു…..
അടുക്കള വഴിയാണ് ഞങ്ങൾ തിരികെ കയറിയത്…… അമ്മയും മാമിയും അവിടെ എന്തോ കഥയൊക്കെ പറഞ്ഞ് നിൽപ്പുണ്ടായിരുന്നു…..
“““കുളത്തിലിറങ്ങിയല്ലേ…… എന്റെ പൊന്ന് മനുഷ്യാ, നിങ്ങക്കല്ലേ കുളത്തിലെ വെള്ളം പറ്റാത്തത്…. എന്റെ നാത്തു, ഇങ്ങേർക്കിപ്പോ കുറച്ചായിട്ട് കുളത്തിലിറങ്ങിയാ അടുത്ത ദിവസം പനിയുറപ്പാ…… എന്നിട്ട് പോയി ചാടി വന്നത് നോക്ക്”””