അന്നും പതിവുപോലെ എല്ലാം ചെയ്ത് സ്വന്തം ചായയോടൊപ്പം ബെന്നിക്കുള്ള ചായ കൂടി ഉണ്ടാക്കിയിട്ടാണ് അവൻ ബെന്നിയെ വിളിച്ചത്. പക്ഷേ ഉണർന്ന ബെന്നിയ്ക്ക് കലികയറി. കാരണം അവധി ദിവസങ്ങളിൽ അവൻ ഉച്ചയ്ക്കാണ് പൊങ്ങാറുള്ളത്. അതുകൊണ്ട് തന്നെ അവൻ ദീപുവിനോട് അലറി, ” നിന്റെ അമ്മയുടെ രണ്ടാംകെട്ടു കൂടാനാണോടാ തായോളീ നീ ഇത്ര നേരത്തെ എന്നെ വിളിച്ചത്!”
ദീപുവിന് എന്തു ചെയ്യണമെന്നറിയാതെയായി. അവൻ ബെന്നിയോട് സോറി പറഞ്ഞുകൊണ്ട് ചായയുമായി തിരിഞ്ഞുനടക്കാൻ തുടങ്ങിയപ്പോൾ, ബെന്നി വിളിച്ചുപറഞ്ഞു,” ആ ഇനി ഇപ്പൊ ഉറങ്ങാനൊന്നും പറ്റില്ല. നീ അതിങ്ങോട്ട് തന്നോ.” ദീപു ചായ വീണ്ടും അവനുനേരെ നീട്ടി. ബെന്നി ചായ ഊതികുടിക്കുമ്പോൾ ദീപു ദോശ ഉണ്ടാക്കാനായി അടുക്കളയിലേക്ക് നടന്നു.
ഭക്ഷണം കഴിച്ചു കഴിയുമ്പോഴേക്കും ബെന്നി നോർമലായിരുന്നു. അത് മനസ്സിലാക്കിയ ദീപു അവനോട് ചോദിച്ചു, “നമുക്ക് ഒന്ന് താഴെ അങ്കിളിന്റെ വീട് വരെ പോയി നീ വന്ന കാര്യം അറിയിക്കാം. വീട് അവരുടെയാണല്ലോ. അതാണ് ഒരു മര്യാദ.”
ബെന്നി മനസ്സില്ലാ മനസ്സോടെ ദീപുവിന്റെ പുറകേ നടന്നു. ദീപു പറഞ്ഞതുപോലെ തന്നെ അതൊരു വലിയ ബംഗ്ലാവായിരുന്നു. രണ്ടു നിലകളിലുള്ള ഒരു പടുകൂറ്റൻ മാളിക. പത്തയ്യായിരം സ്ക്വയർ ഫീറ്റെങ്കിലും കാണും, ബെന്നി മനസ്സിലോർത്തു. അവന്റെ തറവാട് ഏതാണ്ട് അത്രയും ഉണ്ടെന്ന് അവനോർത്തു. പക്ഷേ മൂന്നാല് സഹോദരന്മാരുടെ കുടുംബങ്ങൾ ഒന്നിച്ചു താമസിക്കുന്ന ഒരു കൂട്ടുകുടുംബത്തിന് അതൊരു ആവശ്യമാണ്. എന്നിട്ടുതന്നെ അവന്റെ അപ്പന്റെ ഇളയ പെങ്ങൾ ആനിയും കുടുംബവും വെക്കേഷന് വരുമ്പോൾ ആകെ മൊത്തം തിരക്കാവാറുണ്ട്.