Tomboy love 3 ❤❤ [Fang leng]

Posted by

അമ്മ : പിന്നെ ചോദിക്കാതെ അവനിതൊക്കെ ഇഷ്ടപെടുമോ നിങ്ങൾ തമ്മിൽ നേരത്തേ അറിയാമല്ലോ നിനക്കറിയാമോ കല്യാണത്തിന് മുൻപ് നിന്റെ അച്ഛനെ ഞാൻ കണ്ടിട്ടുപോലുമില്ലായിരുന്നു പക്ഷെ ആദ്യ രാത്രി തന്നെ

അമ്മു : അമ്മാ….

അമ്മ : ഒരു അമ്മയും ഇല്ല .. ഇന്ന് തന്നെ എല്ലാം ശെരിയാക്കണം എങ്കിലേ ശെരിയായാ ദാമ്പത്യം തുടങ്ങു അവനെ വെറുതെ കഷ്ടപ്പെടുത്തരുത്

************

അല്പസമയത്തിനുള്ളിൽ തന്നെ അവർ ചായയുമായി അർജുന്റെയും രാജീവിന്റെയും അടുത്തേക്ക്‌ എത്തി

അമ്മു : രണ്ട് പേരും നല്ല സംസാരമാണല്ലോ എന്താ വിഷയം

രാജീവ് : വേറെ എന്ത് നീ തന്നെ

അമ്മു : ഞാനോ ഓഹ് എന്റെ കുറ്റം പറയുവായിരുന്നു അല്ലേ

ഇത് കേട്ട രാജീവ് പതിയെ ചിരിച്ചു ശേഷം അർജുനും രാജീവും അവർ കൊണ്ടുവന്ന ചായ വാങ്ങി കുടിക്കാൻ തുടങ്ങി

രാജീവ് : നിങ്ങൾ ഇങ്ങോട്ടേക്ക്‌ തന്നെ ഇറങ്ങിയതാണോ

അർജുൻ : ഞങ്ങൾ ഒരു ട്രിപ്പ് പ്ലാൻ ചെയ്ത് ഇറങ്ങിയതാ ഇന്നിവിടെ സ്റ്റേ ചെയ്ത ശേഷം നാളെ രാവിലെ പുറപ്പെടും

രാജീവ്‌ : അല്ല എവിടേക്കാ യാത്ര

അർജുൻ : മൂന്നാറിലോട്ട് പോകാം എന്നാ ഫിക്സ് ചെയ്തത് പിന്നെ അതിനടുത്തുള്ള കുറച്ച് സ്ഥലങ്ങളിൽ കൂടി ഒരു ചെറിയ കറക്കം

രാജീവ് : മൂന്നാറോ അത് ഇവിടെ അടുത്തല്ലേ വേറെ ഏതെങ്കിലും സ്ഥലം ചൂസ് ചെയ്യാത്തതെന്താ

അർജുൻ : അങ്കിൾ അത് പിന്നെ….

അമ്മു : ഞാനാ അച്ഛാ മൂന്നാറ് പോകാം എന്ന് പറഞ്ഞത് എനിക്കിപ്പോൾ ലോങ്ങ്‌ ട്രിപ്പിനുള്ള മൂടൊന്നുമില്ല ഇതാകുമ്പോൾ എളുപ്പമാ

രാജീവ് : അങ്ങനെ പറ ഇവള് വാശി കാണിച്ചു അല്ലേ

ഇത് കേട്ട അർജുൻ പതിയെ അമ്മുവിനെ നോക്കി ചിരിച്ചു

Leave a Reply

Your email address will not be published. Required fields are marked *