Tomboy love 3 ❤❤ [Fang leng]

Posted by

അർജുൻ : നിന്നെ ഉണ്ടല്ലോ…. സത്യം പറയാലോ അമ്മു എനിക്ക് സ്മോക്ക് ചെയ്യുന്നവരെ തീരെ ഇഷ്ടമല്ല അവർ സ്വന്തം ശരീരത്തോടൊപ്പം മറ്റുള്ളവരുടേത് കൂടി ചീത്തയാക്കുന്നവരാണ്

അമ്മു : അർജുൻ പഴയ nss വല്ലതുമാണോ ഡയലോഗ് കേട്ടിട്ട് അങ്ങനെ തോന്നുന്നു പിന്നെ ഞാൻ അർജുനോട് സത്യം പറയാം ഞാൻ ഒരു രണ്ട് തവണ റിയൽ ആയി സ്മോക്ക് ചെയ്തിട്ടുണ്ട് ഇപ്പോഴൊന്നുമല്ല +2 വിൽ പഠിക്കുമ്പോൾ പക്ഷെ എനിക്ക് അത്ര ഇഷ്മായില്ല അതോടെ നിർത്തി ഇപ്പോൾ അർജുന് ഇഷ്ടമല്ല എന്ന് പറഞ്ഞില്ലേ അതുകൊണ്ട് ഇനിമുതൽ എനിക്ക് ഒട്ടും ഇഷ്ടമല്ല എന്താ പോരെ

അർജുൻ : പോരാ

ഇത്രയും പറഞ്ഞു അർജുൻ അമ്മുവിന്റെ കയ്യിൽ പിടിച്ച ശേഷം അവളെ മതിലിൽ ചേർത്തുനിർത്തി

“ഇനി ഇമ്മാതിരി പരുപാടി കാണിച്ചാൽ ഉണ്ടല്ലോ ”

അമ്മു : കാണിച്ചാൽ

അർജുൻ : കാണിച്ചാൽ നീ വിവരം അറിയും അത്രേ ഉള്ളു

ഇത്രയും പറഞ്ഞു അർജുൻ അവളുടെ കൈകൾ വിട്ടു അമ്മു പതിയെ നടന്നു ചെന്ന് തന്റെ ബെഡിലേക്ക്‌ വീണു

അമ്മു : ഹോ എന്താ സുഖം എന്റെ ബെഡ് ഞാൻ നന്നായി മിസ്സ്‌ ചെയ്തു

അർജുൻ : പറയുന്നത് കേട്ടാൽ രണ്ട് ദിവസം ഉറക്കമേ ഇല്ലായിരുന്നു എന്ന് തോന്നുമല്ലോ

അമ്മു : പിന്നില്ലാതെ ബെഡ് മാറിയത് കൊണ്ട് രണ്ട് ദിവസമായി ഉറക്കം കുറവാ

ഇത് കേട്ട അർജുൻ പതിയെ അമ്മുവിന്റെ അടുത്തേക്ക്‌ വന്നു നിന്നു

“ഉറക്കകുറവ് അതും നിനക്ക് വീണിടം വിഷ്ണു ലോകമാക്കുന്ന നീ തന്നെ ഇത് പറയണം കേട്ടോ ”

അമ്മു : വാ അർജുൻ അടുത്ത് വന്ന് കിടക്ക് നമുക്ക് എന്തെങ്കിലും പറഞ്ഞുകൊണ്ട് അങ്ങനെ കിടക്കാം

ഇത് കേട്ട അർജുൻ ബെഡിൽ ഇരുന്ന ശേഷം പതിയെ അമ്മുവിന്റെ മുടികൾക്ക് പുറത്ത് കൂടി തഴുകാൻ തുടങ്ങി ഉടൻ തന്നെ അമ്മു തന്റെ തല അർജുന്റെ മടിയിലേക്ക്‌ എടുത്ത് വച്ചു അർജുൻ അപ്പോഴും തലോടൽ തുടർന്നു ശേഷം പതിയെ തല താഴ്ത്തി അവളുടെ ചുണ്ടിൽ മുത്തമിട്ടു പ്രതീക്ഷിക്കാതെ കിട്ടിയ മുത്തത്തിൽ അല്പനേരം ഫ്രീസ് ആയി പോയ അമ്മു പെട്ടെന്ന് തന്നെ ഒരു നെട്ടലോടെ അർജുനെ നോക്കി

Leave a Reply

Your email address will not be published. Required fields are marked *