അർജുൻ : അവളെ സ്നേഹിക്കാൻ എനിക്ക് പൈസയുടെ ആവശ്യമൊന്നും ഇല്ല അങ്കിൾ ഉടനെ കമ്പനി പഴയത് പോലെയാകും അപ്പോഴേക്കും അങ്കിളിന്റെ കയ്യിൽ നിന്നും വാങ്ങിയ മുഴുവൻ പൈസയും ഞാൻ തിരികെ തരും
രാജീവ് : അമ്മു ഭാഗ്യം ചെയ്ത കുട്ടിയാ അതാ അവൾക്ക് നിന്നെ ഭർത്താവായി കിട്ടിയത് എന്റെ മനസ്സ് നിറഞ്ഞു പലരും കിട്ടുന്നതെല്ലാം വാങ്ങിയെടുക്കാൻ നോക്കുന്ന ഈ കാലത്ത് ഇങ്ങനെ പറയാനുള്ള മനസ്സ് നീ കാണിച്ചല്ലോ എനിക്ക് അത് മതി
പെട്ടെന്നാണ് അവിടേക്ക് അമ്മു എത്തിയത്
അമ്മു : എന്താ ഇവിടെ രണ്ടുപേരും കൂടി എന്നെക്കാൾ കൂടുതൽ അച്ഛനാണല്ലോ ഇപ്പോൾ അർജുനോട് സംസാരിക്കുന്നെ
രാജീവ് : അതെന്താ എനിക്കെന്റെ മരുമകനോട് സംസാരിക്കാൻ പാടില്ലേ
അമ്മു : അതൊക്കെ സംസാരിക്കാം പക്ഷെ ഇന്ന് ഇത്രയും മതി ഇപ്പോൾ തന്നെ വൈകി അജു വാ എനിക്ക് ഉറക്കം വരുന്നുണ്ട് നമുക്ക് റൂമിലോട്ട് പോകാം
രാജീവ് : നീ പോയി കിടന്നോടി ഞങ്ങൾ കുറച്ച് നേരം കൂടി സംസാരിക്കട്ടെ
അമ്മു : അതൊന്നും പറ്റില്ല അജു വന്നേ
ഇത്രയും പറഞ്ഞു അമ്മു അർജുന്റെ കൈപിടിച്ചുകൊണ്ട് മുന്നോട്ട് നടന്നു
അർജുൻ : ഗുഡ് നൈറ്റ് അങ്കിൾ
രാജീവ് : ശെരി മോൻ പോയി കിടന്നോ
അമ്മു അർജുനുമായി പതിയെ റൂമിനടുത്തേക്ക് എത്തി അപ്പോഴാണ് അവിടേക്ക് റാണി എത്തിയത്
റാണി : അമ്മു നീ എന്റെ കൂടെ ഒന്ന് വന്നേ
അമ്മു : എന്താ അമ്മേ
റാണി : അതൊക്കെയുണ്ട് നീ വന്നേ മോൻ അകത്ത് കയറിക്കൊ ഇവളെ ഇപ്പോൾ വിട്ടേക്കാം
ഇത്രയും പറഞ്ഞു അമ്മുവിനെയും കൊണ്ട് റാണി തന്റെ റൂമിലേക്ക് നടന്നു
അമ്മു : എന്താ അമ്മേ ഇത് എനിക്ക് നല്ല ഉറക്കം വരുന്നുണ്ട്