അർജുൻ : ദൈവമേ ഈ രാവിലെ തന്നെ ഇവളിത് എങ്ങോട്ട് പോയി
അപ്പോഴാണ് ബാത്‌റൂമിൽ നിന്നും വെള്ളം വീഴുന്ന ശബ്ദം അവൻ കേട്ടത്
“ഓഹ് അവിടെ ഉണ്ടായിരുന്നോ ”
പെട്ടെന്നാണ് ബെഡിനടുത്തുള്ള ടേബിളിൽ ഒരു കപ്പ് മൂടി വച്ചിരിക്കുന്നത് അവൻ കണ്ടത് അർജുൻ പതിയെ അതെടുത്തു
അപ്പോഴാണ് ബാത്‌റൂമിൽ നിന്നും അമ്മു പുറത്തേക്ക് വന്നത്
അർജുൻ : നീ രാവിലെ തന്നെ കുളിച്ചോ
അമ്മു : യാ… ഇന്നലെ ആകെ മുഷിഞ്ഞതല്ലേ പക്ഷെ ഭയങ്കര തണുപ്പാ കേട്ടോ
അർജുൻ : ഉം.. പിന്നെ ഈ ചായ നീയാണോ ഇട്ടേ
അമ്മു : അല്ലാതെ പിന്നെ ഇന്നലെ ഞാൻ വാക്ക് തന്നതല്ലേ കുടിച്ച് നോക്കിയിട്ട് കൊള്ളാമോന്ന് പറ
അർജുൻ : അല്ല നീ ഒറ്റക്ക് അടുക്കളയിൽ കയറിയോ
അമ്മു : അതെ അതിനിപ്പോൾ എന്താ
അർജുൻ : (ദൈവമേ )അമ്മു നീ ഗ്യാസൊന്നും തുറന്നിട്ടില്ലല്ലോ അല്ലേ
അമ്മു : ഇല്ല അർജുൻ ഞാൻ ചായ ഉണ്ടാക്കികൊണ്ട് നിന്നപ്പോൾ തന്നെ അമ്മ എത്തി അമ്മ ഇപ്പോഴും കിച്ചണിൽ ഉണ്ട് പിന്നെ ഇന്ന് അർജുന് മാത്രമല്ല എല്ലാവർക്കും ചായ ഞാനാ ഉണ്ടാക്കിയെ
അർജുൻ : ഓഹ് അത് കൊള്ളാല്ലോ… അല്ല ചായ കൊണ്ടുവന്നിട്ട് നീ എന്താ എന്നെ വിളിക്കാത്തെ
അമ്മു : തണുത്തതാ ഇഷ്ടം എന്നല്ലേ എന്നോട് പറഞ്ഞിരുന്നെ അതുകൊണ്ട് ഇരുന്ന് തണുക്കട്ടെ എന്ന് കരുതി
അർജുൻ : അത് പാലല്ലേ അമ്മു
അമ്മു : എന്നാലെ കുടുക്കണ്ട പാലിന് ഒരു രീതി ചായക്ക് വേറെ ഒന്ന് 😡 പറയുമ്പോൾ കറക്ടായി പറയണം
അർജുൻ : അതിന് നീ ചോദിച്ചാൽ അല്ലേ പറയാൻ പറ്റു (🤭)
അമ്മു : അർജുൻ വെറുതെ കളിക്കല്ല രാവിലെ ഉറക്കം കളഞ്ഞു ഇട്ടതാ