Tomboy love 3 ❤❤ [Fang leng]

Posted by

അർജുൻ : അതിന് ഞാൻ ഒന്നും പറഞ്ഞില്ലല്ലോ എനിക്ക് തണുത്തതും ഇഷ്‌ടമാ പോരെ

ഇത്രയും പറഞ്ഞു അർജുൻ ചായ കുടിച്ചു

അർജുൻ : 😨( ദൈവമേ ഇതെന്താ പഞ്ചസാര ലായനിയോ )

അമ്മു : എന്താ കൊള്ളാമോ?

അർജുൻ : ഇത് തന്നെയാണോ നീ എല്ലാവർക്കും ഇട്ടുകൊടുത്തത് 😥

അമ്മു : ഹേയ് അല്ല അർജുന് മധുരം ഇഷ്‌ടമല്ലെ അതുകൊണ്ട് അർജുന് മാത്രം മധുരം കൂട്ടി സ്പെഷ്യൽ ചായ എന്താ ഇഷ്ടമായോ

അർജുൻ : സ്പെഷ്യൽ ആയിരുന്നു അല്ലേ വളരെ നന്നായിട്ടുണ്ട് 🥲

അമ്മു : അത് കേട്ടാൽ മതി അല്ല നമ്മൾ എപ്പോഴാ പോകുന്നെ

അർജുൻ : ഭക്ഷണം കഴിച്ച ശേഷം രാവിലെ തന്നെ ഇറങ്ങാം

അമ്മു : എന്നാൽ അർജുൻ താഴേക്ക്‌ ചെല്ല് അമ്മ അനേഷിച്ചിരുന്നു ഞാൻ അപ്പോഴേക്കും ആവശ്യമുള്ള സാധനങ്ങളൊക്കെ പാക്ക് ചെയ്യാം

അർജുൻ : ശെരി വേഗം പാക്ക് ചെയ്തോ നമുക്ക് നേരത്തേ ഇറങ്ങണം

ഇത്രയും പറഞ്ഞു അർജുൻ ചായയുമായി റൂമിന് പുറത്തേക്ക് ഇറങ്ങി

അർജുൻ : ദൈവമേ ഇതെവിടെയാ ഒന്ന് കളയുക

അർജുൻ പതിയെ താഴെയെത്തി

“അല്ലെങ്കിൽ വേണ്ട അവൾ ആദ്യമായി ഉണ്ടാക്കി തന്നതല്ലേ കളയുന്നത് ശെരിയല്ല ”

അർജുൻ വേഗം ഒറ്റ വലിക്ക്‌ അത് മുഴുവൻ കുടിച്ചു

“😬 ഹോ…ഞാൻ ഷുഗർ വന്ന് ചത്തത് തന്നെ…. അല്ല ആരെയും കാണുന്നില്ലല്ലോ ”

അർജുൻ പതിയെ വരാന്തയിലേക്ക് എത്തി

അർജുൻ : എല്ലാവരും ഇവിടെ നിക്കുവായിരുന്നോ അല്ല നിങ്ങൾ ഇതുവരെ ചായ കുടിച്ചു കഴിഞ്ഞില്ലേ

അമ്മ : അല്ല നീ കുടിച്ചായിരുന്നോ

അർജുൻ : കുടിച്ചല്ലോ… അല്ല എന്തെങ്കിലും പ്രശ്നം ഉണ്ടോ അമ്മേ

അമ്മു : നീ കുടിച്ചതല്ലേ നിനക്ക് ഒരു പ്രശ്നവും തോന്നിയില്ലേ

Leave a Reply

Your email address will not be published. Required fields are marked *