അർജുൻ : അത് പിന്നെ… എനിക്ക് സ്പെഷ്യൽ ചായ ആയിരുന്നു അതുകൊണ്ടാ നിങ്ങളോട് ചോദിച്ചത് ചേട്ടാ ചായ എങ്ങനെയുണ്ടായിരുന്നു
അമൽ : നന്നായിരുന്നു ദാ ഇപ്പോൾ മുറ്റത്തേക്ക് ഒഴിച്ചുകളഞ്ഞതേയുള്ളു
അർജുൻ : അത്രക്ക് മോശമാണോ
അച്ഛൻ : ഹേയ് വലിയ കുഴപ്പമൊന്നുമില്ലടാ
അമ്മു : നിങ്ങളവിടെ മിണ്ടാതിരുന്നേ ഇങ്ങനെയാണോ ചായ ഉണ്ടാക്കേണ്ടത്… ഒരു ചായ പോലും ഉണ്ടാക്കാൻ അറിയില്ല എന്ന് പറഞ്ഞാൽ
അർജുൻ : അമ്മേ പതിയെ… അവൾ പഠിച്ചു വരുന്നതല്ലേ ഉള്ളു ആ ചായ ഇങ്ങെടുത്തെ ഞാൻ ഒന്ന് നോക്കട്ടെ
ഇത്രയും പറഞ്ഞു അർജുൻ അമ്മയുടെ കയ്യിലിരുന്ന ചായ വാങ്ങി കുടിച്ചു നോക്കി
“( വലിയ കുഴപ്പമില്ലല്ലോ എനിക്ക് കിട്ടിയതിനേക്കാൾ കൊള്ളാം)”
അർജുൻ : ഇത് അത്ര മോശമൊന്നുമല്ലല്ലോ അമ്മയുടെ അത്രയും എത്തിയില്ല പക്ഷെ ഒഴിച്ചുകളയാൻ മാത്രം മോശമൊന്നുമല്ല
അച്ഛൻ : നിങ്ങൾ ഈ സംസാരമൊക്കെ നിർത്തിക്കെ അർജുൻ നീ എപ്പോഴാ ഇറങ്ങുന്നേ
അർജുൻ : രാവിലെ തന്നെ ഇറങ്ങും ഇന്ന് അമ്മുവിന്റെ വീട്ടിൽ സ്റ്റേ ചെയ്യാം എന്ന് വച്ചു എന്നിട്ട് നാളെ മൂന്നാറിലേക്ക് പുറപ്പെടും
ശ്രുതി : അമ്മുവിന്റെ വീട്ടിൽ പോകുന്ന കാര്യം നീ ഇന്നലെ പറഞ്ഞിരുന്നില്ലല്ലോ
അർജുൻ : അത് പിന്നീട് തീരുമാനിച്ചതാ പിന്നെ ചേട്ടാ കാർ ഒരു 4 ദിവസത്തേക്ക് ഞാൻ എടുക്കുവാണെ
അമൽ : നാല് ദിവസത്തേക്കൊ… നീ രാജീവ് അങ്കിനോട് ഒരു കാർ വാങ്ങിതരാൻ പറയാത്തതെന്താ
അർജുൻ : അങ്കിൾ ഇപ്പോൾ തന്നെ ഒരുപാട് പൈസ തന്നില്ലേ അല്ലെങ്കിൽ തന്നെ കാർ ഒക്കെ ചോദിക്കുന്നത് മോശമാ…