Tomboy love 3 ❤❤ [Fang leng]

Posted by

അമൽ : എന്ത് മോശം കുറവൊന്നും നോക്കാതെ അമ്മുവിനെ നീ കെട്ടിയില്ലേ അപ്പോൾ പിന്നെ ചോദിക്കുന്നത് കൊണ്ട് ഒരു കുഴപ്പവുമില്ല

അർജുൻ : കുറവോ ചേട്ടൻ എന്താ ഉദ്ദേശിച്ചത്..

അമൽ : അത് പിന്നെ ഞാൻ….

അർജുൻ : എനിക്ക് കാർ വേണ്ട ഞാൻ റെന്റെ കാർ എടുത്തൊളാം

ഇത്രയും പറഞ്ഞു അർജുൻ വീടിനുള്ളിലേക്ക്‌ കയറി

ശ്രുതി : ചേട്ടൻ എന്താ ഈ കാണിച്ചേ അവന് അത് തീരെ പിടിച്ചിട്ടില്ല

അച്ഛൻ : നിനക്ക് എന്ത് പറയണം പറയണ്ട എന്ന് ഒരു ബോധവും ഇല്ലേ അമലേ

അമൽ : എന്താ ഞാൻ സത്യമല്ലേ പറഞ്ഞത്

അമ്മ : മതി രാവിലെ തന്നെ മനസമാധാനം കളയാനായിട്ട്

അപ്പോഴേക്കും അമ്മു താഴേക്ക്‌ എത്തിയിരുന്നു

അമ്മു : അർജുൻ പാക്കിങ്ങ് ഒക്കെ കഴിഞ്ഞു … അല്ല മുഖമെന്താ വല്ലാതിരിക്കുന്നെ

അർജുൻ : ഹേയ് ഒന്നുമില്ല നിനക്ക് തോന്നുന്നതാ

**************************

കുറച്ചു സമയത്തിന് ശേഷം

“അമ്മേ, അച്ഛാ ഞങ്ങൾ ഇറങ്ങുവാണെ ”

വീടിന് പുറത്തേക്കിറങ്ങിയ ശേഷം ശേഷം അർജുൻ അച്ഛനോടും അമ്മയോടുമായി പറഞ്ഞു

അച്ഛൻ : ശെരി സൂക്ഷിച്ചു പോയിട്ട് വാ

അമ്മ : ഇടക്കിടക്ക് വിളിക്കണം കേട്ടല്ലോ

അർജുൻ : ശെരി അമ്മേ

അമൽ : ടാ വേണമെങ്കിൽ കാർ എടുത്തൊ

അർജുൻ : വേണ്ട ഏട്ടാ ഞാൻ റിയാസിനോട്‌ പറഞ്ഞിട്ടുണ്ട് അവൻ ഇപ്പോൾ എത്തും അപ്പോൾ ശെരി

ഇത്രയും പറഞ്ഞു അർജുനും അമ്മുവും വീടിനു പുറത്തേക്ക് ഇറങ്ങി

അമ്മു : ഏട്ടന്റെ കാർ എന്താ എടുക്കാത്തെ

അർജുൻ : വരാൻ കുറച്ച് ദിവസം പിടിക്കില്ലേ ചേട്ടന് വേറെ ആവശ്യങ്ങൾ കാണും എന്റെ ഫ്രണ്ട്‌ കാർ അറേൻജ് ചെയ്യാം എന്ന് പറഞ്ഞിട്ടുണ്ട് അവൻ ഇപ്പോൾ എത്തും

Leave a Reply

Your email address will not be published. Required fields are marked *