Tomboy love 3 ❤❤ [Fang leng]

Posted by

അല്പസമയത്തിനുള്ളിൽ തന്നെ റിയാസ് കാറുമായി അവിടെ എത്തി

അർജുൻ : ഇത് റിയാസ് എന്റെ ബെസ്റ്റ് ഫ്രണ്ടെന്നോ ചങ്കെന്നോ എന്ത് വേണമെങ്കിലും പറയാം

റിയാസ് : ടാ ടാ…

അമ്മു : ഹലോ…

റിയാസ് : ഹലോ ഇവൻ എന്നെ പറ്റിവല്ലതും പെങ്ങളോട് പറഞ്ഞിട്ടുണ്ടോ

അമ്മു : ഹേയ് ഇല്ല

റിയാസ് : ഉം എനിക്കറിയാമായിരുന്നു ഇവൻ പറയില്ലെന്ന് നമുക്ക് പിന്നീട് ഒരു ദിവസം പരിചയപ്പെടാം ഇപ്പോൾ നിങ്ങൾ ഇറങ്ങിക്കോ ടാ അവിടെ ഞാൻ എല്ലാം സെറ്റ് ആക്കിയിട്ടുണ്ട് നാളെ നിങ്ങളങ്ങോട്ടേക്ക്‌ ചെന്നാൽ മാത്രം മതിയാകും

അർജുൻ : ശെരിടാ താങ്ക്സ് ഞാൻ ചെന്നിട്ട് വിളികാം

ഇത്രയും പറഞ്ഞു അവർ കാറിലേക്ക്‌ കയറി കാർ മുന്നോട്ട് എടുത്തു

അമ്മു : നമ്മൾ പോകുന്ന കാര്യം അച്ഛനോട് വിളിച്ചു പറയട്ടെ

അർജുൻ : ഹേയ് വേണ്ട ഒരു സർപ്രൈസ് ആയിക്കോട്ടെ

അമ്മു : എന്നാൽ പിന്നെ അങ്ങനെയാകട്ടെ

അവർ യാത്ര തുടർന്നു

അല്പസമയത്തിന് ശേഷം അർജുനും അമ്മുവും അമ്മുവിന്റെ വീട്ടിൽ :-

റാണി : നിങ്ങളെന്താ ഒരു മുന്നറിയിപ്പുമില്ലാതെ

കാറിൽ നിന്നിറങ്ങിവരുന്ന അമ്മുവിനെയും അർജുനെയും കണ്ട റാണി അതിശയത്തോടെ ചോദിച്ചു

അമ്മു : അതെന്താ അമ്മേ എനിക്ക് എന്റെ വീട്ടിൽ വന്നൂടെ

റാണി : രാജീവേട്ടാ ഇങ്ങോട്ട് വന്നെ ആരാ വന്നിരിക്കുന്നതെന്ന് നോക്കിയേ

അമ്മു : അയ്യോ അമ്മേ ഞങ്ങൾ അകത്തേക്ക്‌ തന്നെയല്ലേ വരുന്നേ എന്തിനാ ഇങ്ങനെ വിളിച്ചു കൂവുന്നേ

റാണി :അർജുൻ മോൻ വാ.. നിങ്ങൾ ഒന്ന് പറഞ്ഞിരുന്നെങ്കിൽ എന്തെങ്കിലും സ്പെഷ്യലായി ഉണ്ടാക്കാമായിരുന്നു ഇതിപ്പോൾ

അർജുൻ : അതുകൊണ്ട് തന്നെയാ പറയാത്തത് ഇവിടെ എന്താ ഉള്ളത് അത് മാത്രം മതിയാകും

Leave a Reply

Your email address will not be published. Required fields are marked *