” നെറ്റ്ഫ്ലിക്സ്സിൽ റീചാർജ് ചെയ്യാൻ ”
” ഹോ… നിനക്ക് ഇങ്ങനേലും പൈസ കിട്ടുന്നുണ്ടല്ലോ എനിക്ക് അതൂല്ല്യ.. ന്നാ ഞാൻ പോട്ടെ ”
” മ്മ്.. പൊക്കോ ”
ഞാൻ അവിടെന്ന് പോയി. മഴ ഒന്നും തോർന്ന അവസരത്തിൽ ഞാൻ വണ്ടി എടുത്ത് എന്റെ വീട്ടിലേക്ക് പോയി. വീട്ടിലെത്തിയതും അമ്മ എന്നെ കാത്തു നിക്കുന്നുണ്ടായിരുന്നു.
” നീ എത്ര നേരം എവിടായിരുന്നെടാ ചെക്കാ.. ”
” ഞാൻ അപർണേ ഒന്നു കാണാൻ പോയതാ.. ”
” നീ എത്ര നേരം അവിടേ ഇരിക്കയിരുന്നു ”
” അതൊന്നും പറയണ്ട. അമ്മേ ഞാൻ കേറി ചെന്നതും അവളുടെ അമ്മേടേ മുന്നിൽ ”
” സുനിത എന്താ നിന്നെ ചെയ്തേ ”
” സുനിതാന്റി അവൾക്ക് കൊടുക്കാനാന്നും പറഞ്ഞു എന്റെ കൈയിൽ കഞ്ഞി തന്നു ”
” എന്നിട്ട് നീ അവൾക്ക് കൊടുത്തോ ”
” വേറെ വഴിയില്ലല്ലോ. അതല്ലമ്മേ അവർക്ക് സീരിയൽ കാണാനുണ്ട് എന്ന് പറഞ്ഞാ കഞ്ഞി എന്റെ കൈയിൽ തന്നെ. ”
“‘ അത് ശരി. ”
” എന്ത് ശരീന്ന്, സ്വന്തം മോളെക്കാളും വലുതാണോ ഈ സീരിയൽ ”
” അതല്ലടാ ഇന്ന് നല്ല ഭാഗം ആയിരുന്നു. അതാവും.”
” ങേ… 😦 ”
” നീ അത് വിടാടാ… വാ അമ്മ നിനക്ക് ചോറ് വിളമ്പാ ”
” ആ… എടുത്ത് വച്ചോ… ഞാൻ കൈ കഴുകീട്ട് വരാം ”
ഞാൻ കൈ കഴുക്കാൻ പോയി. കോണി കൂടിലാണ് വാഷ് ഫേസ് ഉള്ളത് ( കോണി കൂട് എന്ന് ഞാൻ ഉദ്ദേശിച്ചത് വീടിന്റെ രണ്ടാമത്തെ നിലയിലേക്കോ അതോ ട്ടെറസ്സിലേക്കോ പോകുന്ന കോണിപ്പടിക്ക് താഴെ ) അപ്പൊ അവിടേക്ക് പോയപ്പോൾ അവിടെ ന്യൂസ് പേപ്പറിൽ പൂക്കൾ പരത്തി ഇട്ടിരിക്കുന്നത് കണ്ടു. ഞാൻ ഓണം ആയോന്ന് ചിന്തിച്ചു. ഞാൻ കൈ കഴുകി ഡെയിനിങ് ടേബിൾ പോയിരുന്നു. അച്ഛൻ പിന്നെ നേരത്തെ പോകാനുള്ളത് കൊണ്ട് നേരത്തെ കഴിച്ച് കിടക്കും. അത് എനിക്കറയാവുന്നത് ഞാൻ അന്വേഷിചില്ല. അമ്മയും ഞാനും ചോറ് കഴിക്കുന്നിടെയാണ് പൂക്കളെ കാര്യം ഓർമ വന്നത്.