ഞാൻ ഡ്രസ്സ് ഒക്കെ മാറി ബെഡിലേക്ക് ഒന്ന് നോക്കിയതും
” അയ്യോ….. ഫോൺ ഇന്നെലെ ഗെയിം കളിച് ഉള്ള ചാർജ് തീർന്ന് കിടക്കാണല്ലോ. കുത്തിയിടാനും മറന്നു. ദൈവമെ… ഈ പരീക്ഷണം എന്നോട് വേണ്ടായിരുന്നു… 🥲 ”
ഞാൻ ഫോൺ ഓപ്പൺ ചെയ്തു നോക്കിയപ്പോൾ അവിടെ ചാർജ് കാണിക്കുന്ന ഭാഗത്ത് റെഡ് കത്തി നിക്കുന്നു. 🪫9%. ഞാൻ പിന്നെ ഒന്നും നോക്കിയില്ല ഫോണെടുത്തു ചാർജിലിട്ടു.
” ഒരു ദിവസം പോയിട്ട് ആരാ ദിവസം ഫോണും ഇന്റർനെറ്റും ഇല്ലാതെ എങ്ങനെ യാ.. ഈ കാലത്ത് ജീവിക്കാ.. പെണ്ണും പെടക്കോഴിയും വടിയൊന്നും ഇല്ലാതെ ജീവിക്കാം പക്ഷെ ഫോൺ ഇല്ലാതെ നോ നെവർ ”
ഇന്നത്തെ ദിവസം കാലാവസ്ഥ പ്രവചനക്കാർ പറയുന്നത് റെഡ് അലേർട്ട് കഠിനായ മഴ ഉണ്ടാകുമെന്നാണ് പക്ഷെ സംഭവിക്കുന്നത് മഞ്ഞ യും ഓറഞ്ച് ഒന്നുമല്ല അതിന് താഴെ ഒരു കളറുണ്ടെങ്കിൽ അതാണ്. വെറുതെ മഴ ചാറുന്നല്ലാതെ പെയ്യുന്നില്ല.. അതൊന്നും എന്നെ സംബന്ധിച്ച് ഒരു വിഷയമേ അല്ല. ഞാൻ വല്ലതും തിന്നാൻ താഴേക്ക് പോയി. അവിടെ അമ്മ അടുക്കളയിൽ പണിയിലായിരുന്നു.. ചായയും കടിയും ചോദിച്ച് അതും കഴിച്ചോണ്ട് ഇരിക്കുമ്പോ അതാ…
” എടാ.. നീ ബ്ലൗസ് ഒന്ന് കൊണ്ടേ കൊടുക്കോ ”
” പോ…ന്നി അവിട്ന്ന്. എനിക്കൊന്നു വയ്യാ.. വേണേൽ കൊണ്ടേ കൊടുക്ക്. ”
” അവൾക്ക് എങ്ങട്ടോ പോവണ്ട് ന്നാ പറഞ്ഞെ.. ”
” ആർക്ക് ”
” അപർണേ..ടെ അമ്മക്ക് ”
” സുനിതക്കോ.. അവർക്ക് ഇത് എന്തിന്റെ കേടാ.. തുന്നിട്ട് അവരുടെ കൈയ്യിൽ കൊണ്ടേ കിടുക്കേ വേണേൽ വന്നു വാങ്ങിക്കോട്ടെ. അല്ലേൽ നിങ്ങള് കൊണ്ടേ കൊടുക്ക് “