“” ” ഹോ.. ഇതിനും ഭേദം എന്റെ വീട്ടിത്തെ. ഇത് ഒരു മാതിരി പട്ടി ചന്തക്ക് പോയി വന്ന പോലണ്ട് 🤭 “””
ഞാൻ വീടിന്റെ കോർണ്ണിങ് ബെല്ലടിച്ചു. രണ്ട് മൂന്നു പ്രാവശ്യം അടിച്ചിട്ടും ഒരു അനക്കവുമില്ല. ഞാൻ പരിചയമുള്ള വീടല്ലേ എന്ന് കരുതി അകത്തേക്ക് കയറി. ഞാൻ കയറിയപ്പോ തള്ള ഇരുന്ന് ചായ കുടിക്കുന്നു.
“”” ഞാനീകണ്ട ബെല്ലടിച്ചിട്ടും തള്ള കെട്ടില്ലന്നോ. ആഭാരം തന്നെ തള്ളേടെ ചെവീന്റെ പവർ. “””
ഞാൻ അടുത്തേക്ക് നടന്നതും അവരെന്നെ കണ്ടു
” ആ… അമലേ ഇന്ന് സ്കൂൾ ഇല്ലല്ലേ. നീ ബ്ലൗസ് തരാൻ വന്നതാ ”
” ആ.. അതെ.. ആന്റിക്ക് എങ്ങട്ടോ ധൃർതിയായി പോകാനുണ്ടെന്ന് പറഞ്ഞു ”
” അത് എന്റെ ചേച്ചി വീണ്ടും ഹോസ്പിറ്റലിൽ ആയിരുന്നെ അപ്പൊ ഒന്ന് കാണാൻ പോവായിരുന്നു. ഇപ്പൊ വിളിച്ചിട്ട് പറഞ്ഞു ഡിസ്ചാർജ് ആയി വീട്ടിൽ പോവാണെന്ന് ഇനിപ്പോ സാവധാനം പോവാല്ലോ ”
” നീ ഏതായാലും കൊണ്ടന്നതല്ലേ തന്നേക്ക്. ഇന്നാ അമ്മക്ക് കൊടുത്തോ ”
” അല്ല ആന്റി ഞാൻ എത്ര തവണ ബെല്ലടിച്ചു ആന്റി കേട്ടില്ലേ ”
” അത് കേടാടാ… അതിന്റെ ബാറ്ററി കഴിഞ്ഞതാ ന്നാ തോന്നുന്നേ ”
“”” ഞാൻ എന്ത് ചിന്തിച്ചു.. അതല്ലല്ലോ നടക്കുന്നെ.. “””
” നീ.. എന്താടാ അലോയിക്കുന്നെ! അല്ല…അത്തായിട്ട് പൂക്കളൊക്കെ ഇട്ടോ ”
” ആ.. അമ്മ ഇട്ടു. ഇവിടെ ആന്റി ആണോ ഇട്ടേ ”
” ആ.. എന്തെ.. രസല്ല്യേ.. ”
” ആ കൊഴപ്പല്ല്യാ. നന്നായിട്ടുണ്ടല്ലോ ”
” സാധാരണ അപർണ ആണേ ഇടാറ്. അവളതാ പോത്ത് പോലെ ഉറങ്ങ്ണ്. നാളെ മുതൽ അവളിട്ടോളും ”
” അപർണ നീചിട്ടില്ല ഈ നേരായിട്ടും, പനി മാറിയോ അവള്ടെ “