” പനിയോക്കെ മാറീട. ഞാൻ തോട്ടപ്പോ ചൂടൊന്നുല്ല. പിന്നെ ഇന്നും കൂടെ കിടന്നോട്ടേന്ന് വിചാരിച്ച് വിളിച്ചില്ല ”
” നീ ചായ കുടിച്ചിടാ. നിക്ക് ഞാൻ ചായ കൊണ്ടരാം ”
” വേണ്ട വേണ്ട ഞാൻ ഇപ്പൊ കുടിച്ചതെ ഒള്ളൂ.. അപർണ ഇപ്പൊ എണീച്ചുണ്ടാവോ ഒരു കാര്യം ചോദിക്കാനായിരുന്നു. ”
” അവളതാ ഉറങ്ങുന്നു.. നീ പോയി വിളിച്ചോക്ക്… ”
ഞാൻ മോളിലേക്ക് ചെന്ന് അവളുടെ റൂമിന്റെ വാതിൽ തുറന്നതും അവള് ഒന്നും അറിയാത്ത കുട്ടികൾ കിടക്കും പോലെ മലന്നു കിടക്കുന്നു. ഞാൻ ചെന്ന് അവളുടെ അടുത്ത് പോയി ഇരുന്നു. അവളുടെ മുഖത്തേക്ക് നോക്കി നിന്നു. നല്ല രസം പെണ്ണ് ഉറങ്ങുന്നതും നോക്കി ഇരിക്കാൻ.. എനിക്ക് ഒരു കൗതുകം തോന്നി ഞാൻ അവളുടെ അടുത്ത് കിടന്നു. കൊറച്ചേരാം ഞാൻ മെല്ലെ കറങ്ങുന്നു ഫാൻ നോക്കിയിരുന്നു. കറങ്ങുന്നു എന്ന് മാത്രം കാറ്റില്ല. ഞാൻ ആ ഫാൻ ഓഫ് ചെയ്യാൻ എണീക്കാൻ നിന്നതും ഓവളൊന്ന് ഞെരിഞ്ഞ് എന്നെ നോക്കും വിധം ചരിഞ്ഞു കിടന്നു. ഞാനും അതുപോലെ അവളെ നോക്കി ചരിഞ്ഞു കിടന്നു.. അവളിൽ നിന്ന് ഒരു മുക്കാളും മൂളലും കേട്ടു. അത് കണ്ണ് തുറക്കാനാണെന്ന് മനസിലാക്കി ഞാൻ കണ്ണടച്ച് കിടന്നു. എന്നാലും എനിക്ക് അവളുടെ മുഖം ചെറുതായി കാണാം.. അവള് കണ്ണ് തുറന്നതും അന്തം വിട്ട പോലെ എന്നെ തുറിച്ചു നോക്കി.. ഒന്ന് ചിരിക്ക പോലും ചെയ്യാതെ എന്തിനോ ആദ്യമായി കണ്ട പോലെ നോക്കി നിന്നു. അപ്പോ അതാ അവളുടെ കൈകാണ്ട് തന്നെ അവളുടെ കവിളിൽ പിച്ചു. വേദന വന്നപ്പോൾ കൈ മാറ്റി എന്നിട്ട് അതുലെ എന്റെ കവിളിലും തൊട്ടുനോക്കി അവിടെയും പിച്ചി. എനിക്ക് വേദനിച്ചപ്പോൾ ഞാനും മുഖം വേദന വന്ന പോലെ ചുള്ക്കി. അത് കണ്ട് അവള് പല്ല് കാണിക്കാത്ത വിധം നീട്ടി ചിരിച്ചു..