” അമലൂസേ… ”
” മ്മ്…. ”
” നീ ഇവിടെയാണോ കിടന്നേ ”
” ആ.. ”
” ഇപ്പൊ വന്നൂന്ന് ”
” രാത്രി. ഞാൻ വന്നപ്പോ നീ നല്ല ഉറക്കം. അപ്പോ ഞാൻ നിന്നെ ശല്ല്യം ചെയ്യാതെ നിന്റേവടുത്തു കിടന്നു ”
” നീ എന്താ എന്നെ വിളിക്കാഞ്ഞേ ”
” അതല്ലേ ഞാൻ പറഞ്ഞെ നീ ഉറങ്ങാണ്. നിന്നെ ശല്ല്യം ചെയ്യണ്ടാന്നിച്ചിട്ടാന്ന്.. ”
” എന്നാലും വിളിക്കാഞ്ഞില്ലേ ”
” എന്തിന്.. അല്ലങ്കെ വിളിച്ചിട്ടെന്തിനാ ”
” എന്തിനാന്ന് ചോയിച്ചാ…നിന്നെ ഈ നേരം വരെ കെട്ടിപിടിച്ചു ഉറങ്ങായിരുന്നു ”
” ഇപ്പൊ കെട്ടിപിടിച്ചു കെടന്നോ ”
” നേരം വെളുത്തിട്ടോ.. ”
” അതിനെന്താ… ”
” ഞാൻ രാത്രീലെ കാര്യാ പറഞ്ഞെ ”
” അയ്യടി. രാത്രി നമ്മൾ കെട്ടിപിടിച്ചു കിടക്കാൻ നമ്മൾ കല്യാണം കഴിച്ച കപ്പിൾസോ.. ”
” അയ്യേ.. എനിക്ക് നാണാവുന്നു … ”
” എന്തിന്! ഞാൻ എന്താ പറഞ്ഞെ നിനക്ക് നാണിക്കാൻ ”
” നീ എന്നെ കല്യാണം കഴിച്ചെന്നു പറഞ്ഞില്ലേ ”
” അയ്യേ.. അത് പറഞ്ഞെന് നീ എന്തിനാ നാണിക്കുന്നെ ”
” ചുമ്മാ… ഒരു സുഖം ”
” നീക്കുന്നില്ലേ.. വൈകുന്നേരം വരെ ഉറങ്ങാൻ പോവണോ ”
” എനിക്ക് കുറച്ചൂടെ ഒറങ്ങണം ”
” ഒറങ്ങിക്കോ… ഞാൻ പോട്ടെ ”
അവളെന്റെ എന്റെ ഷർട്ടിൽ പിടിച്ചിരുന്നു.
” നീ എങ്ങട്ട് പോണേ. ഞാൻ നീക്കുമ്പോ പോയാ മതി ”
” അപ്പൊ എനിക്ക് വീട്ടിൽ പോണ്ടേ. എന്റെ അമ്മ എന്നെ കാത്തുനിക്കുന്നുണ്ടാവും ”
” അത് കൊഴപ്പില്ല. അല്ല നീ എങ്ങനെയാ ഇവിടെ വന്നേ ”
” ഞാൻ കള്ളൻ മാരെ പോലെ വാതിൽ തുറന്ന്. ഏ വാതിൽ തുറന്നപ്പോ നീ നല്ല ഉറക്കം ”
” നിന്റെ സ്ഥാനത്തു വേറെ കള്ളൻ മ്മാരാണങ്കെ എന്നെ കൊനീന്ന് ലെ “