” അതെന്തിനാ നിന്നെ അവര് കൊല്ലുന്നേ. കള്ളൻ മ്മാര് കാക്കാനല്ലേ വരാ ‘”
” എന്നാ അവരെന്നെ കാട്ടോണ്ടോയി എന്തെങ്കിലും ചെയ്താലോ ”
” നീ അങ്ങനൊന്നും ആലോചിക്കണ്ട. ഞാനുള്ളപ്പോ നിന്നെ ആരും കൊണ്ടോവെല്ല ഒന്നും ചെയ്യേ ഇല്ല പോരെ. ”
” മ്മ്… നീ എന്നും എന്റെ കൂടെ ഉണ്ടാവോ.. പറ ”
” പിന്നെ… ഞാൻ ജീവനോടുള്ള കാലം വരെ നിന്നോടപ്പം ഉണ്ടാവും.. നീയോ ‘”
” ഞാനും ഉണ്ടാവും എന്റെ അമലുട്ടന്റെ കൂടെ ”
” ആണോ.. സത്യായിട്ടും ”
” സത്യം… എന്നെ നിനക്ക് വിശ്വാസം ഇല്ലേ ”
” ഓ… ”
” എന്നാലും നീ വന്നപ്പോ എന്നെ വിളിച്ചില്ലല്ലോ ”
” എടീ… ചുന്ദരിപെണ്ണെ ഞാൻ നിന്റെ അമ്മേടെ ബ്ലൗസ്സ് കൊടുക്കാൻ കുറച്ചു നേരത്തെ വന്നതാ. അല്ലാതെ രാത്രി വന്ന് നിന്റെ കൂടെ കിടക്കും ന്ന് തോന്നുന്നുണ്ടോ ”
” നീ ഇനി അങ്ങനെ ചെയ്താലും എനിക്ക് കൊഴപ്പില്ല ”
” എന്നിട്ട് വേണം നാട്ടുകാരെ തല്ലും വീട്ടുകാരെ തല്ലും കൊള്ളാൻ ”
” പോടാ.. നീ രാത്രി ഒരു പതിനൊന്നു മണി ആവുമ്പോ വരാ എന്നിട്ട് വെളുപ്പിന് നീച്ചു പോവാ ”
” എടി ഭയങ്കരീ… നീ ഇതൊക്കെ എവിടെന്നാ പഠിച്ചേ ”
” നിനക്ക് ഞാൻ രണ്ട് മൂന്നു ഇംഗ്ലീഷ് സിനിമകൾ പറഞ്ഞു തരാം നീ അതൊക്കെ കാണണം ”
” ഓ അതൊക്ക കണ്ട് വെടക്കായി എന്റെ അപർണ ”
“എന്നാ നീയും കാണ് നമ്മുക്ക് രണ്ടാൾക്കും ചീത്തതാവാം ”
ഞാൻ കൊറച്ചേരാം ഒന്നും മിണ്ടാതെ അവളുടെ മുഖത്തേക്ക് തന്നെ നിന്നു
” അമലു… നീ എന്താ ഒന്നും മിണ്ടാതെ എന്നെ തന്നെ നോക്കുന്നെ. നീ എന്നെ ആദ്യായിട്ട് കാണാ.. ”
” ശ്ശെ.. ഞാൻ നിന്റെ സൗന്ദര്യം ആസ്വദിക്കല്ലേ.. “