ട്യൂഷൻ ക്ലാസിലെ പ്രണയം 7 [Spider Boy]

Posted by

ആങ്കിൽ : എടാ.. അമലേ നിന്നെ ഇങ്ങോട്ട് ഒന്നും കാണുന്നെ ഇല്ലല്ലോ..

” അത് ക്ലാസ്സ്‌ ഉണ്ടായിരുന്നു അതാണ്‌ വരാഞ്ഞേ. അവളെ ഒന്നും കാണാൻ തോന്നി അതാ വന്നേ ”

” ട്യൂഷൻ കഴിഞ്ഞോ ”

” മ്മ്… അവൾക്ക് ഇപ്പൊ എങ്ങനെ ഉണ്ട്. ആക്കണ്ടോ.. അതോ ഇപ്പോളും പനിക്കുന്നുണ്ടോ ”

” ആക്കം ഉണ്ട്. ഇന്ന് പോയി ഡോക്ടർ നെ കാണിച്ചു.. ഗുളിക ഒക്കെ കൊടുത്തപ്പോൾ ആള് ഒന്നു ഉഷാറായിട്ടുണ്ട് ”

” അങ്കിൾ ഞാൻ അവളെ കാണുന്നത് കൊണ്ട് കൊഴപ്പം ഉണ്ടോ ”

” എന്ത് കൊഴപ്പം.. നീ നമ്മുടെ ചെക്കനല്ലേ. പിന്നെ നീ മഴ മാറീട്ട് പോയ മതി ”

ഞാൻ അകത്തേക്ക് കയറിയതും അതാ അവളുടെ അമ്മ മുന്നിൽ. എന്തോ പത്രോം പിടിച്ച് വരുന്നു…

ആന്റി : ആ അമലോ.. നേർ എപ്പൊ വന്നു…

” ദാ ഇപ്പോ കേറിയത്തൊള്ളൂ. ഞാൻ ഇവിടെ ഇറങ്ങിയതും മഴ പെയ്തു ”

ആന്റി : മ്മ്. ശരിയാ നല്ല മഴ.. ഇനി നീ മഴ മാറീട്ടല്ലേ വീട്ടിൽ പോകുള്ളൂ ”

” മഴ ഇപ്പൊ മാറൂലെ ”

” നീ അപർണയെ കാണൽ പോവാണേൽ ഈ കഞ്ഞി ഒന്നു അവൾക്ക് കൊടുക്കോ. ഞാൻ കൊടുത്തിട്ട് പെണ്ണിന് ഇളക്ണ്.”

” അപ്പൊ.. അത് ഞാൻ കൊടുത്താൽ അവള് കുടിക്കോ ”

” കുടിക്കിലേൽ അവിടെ വച്ചേക്ക്. ഞാൻ നേരത്തെ കൊടുത്തപളും വേണ്ടന്ന് പറഞ്ഞു ഇപ്പൊ കൊടുക്കാൻ നിന്നപ്പോളും വേണ്ടന്ന്, പിന്നെ എപ്പളാണാവോ പെണ്ണിന് വേണ്ടത് ”

” ആന്റി കൊടുത്തിട്ടുണ്ട് കുടിക്കുന്നില്ലേ ”

” ഇല്ലന്നെ.. നീ ഒന്നും പോയി കൊടുത്തോക്ക് ‘”

” ഞാനോ.. ”

” നിന്നെ അവൾക്ക് വല്ല്യ കാര്യല്ലേ .. നോക്കട്ടെ നീ കിടുത്താൽ അവള് കുടിക്കോന്ന് ”

” അപ്പോ ആന്റി എങ്ങട്ട് പോവാ.. “

Leave a Reply

Your email address will not be published. Required fields are marked *