” ഞാൻ പോയി ആ സീരിയൽ മുഴുവച്ചിട്ട് വരാം ”
ഞാൻ കഞ്ഞിയും പിടിച്ച് അവളുടെ റൂമിന്റെ വാതിൽ മെല്ലെ തുറന്നു
” എനിക്ക് ഇപ്പൊ കഞ്ഞി വേണ്ടന്ന് പറഞ്ഞതല്ലേ തള്ളേ… ”
” തള്ളയല്ല ഞാനാ.. അമൽ ”
” നീയോ.. ഞാൻ കരുതി നീ ഇനി വരില്ലെന്ന് ”
” അയ്യോ.. ഞാൻ വരാതിരിക്കെ ”
” ഇതെന്താ… അമ്മ തന്നതാണോ ”
” അമ്മയോ.. നീ തള്ളാ ന്നല്ലേ വിളിക്കാ.. ”
” പോടാ… ഞാൻ അങ്ങനെ വിളിച്ചിട്ടൊന്നുല്ല.. ”
” ആണോ എന്നാ എനിക്ക് തോന്നിയതാവും ”
” മ്മ്… ”
” ഞാൻ അമ്മയോട് പറഞ്ഞതാണല്ലോ കഞ്ഞി വേണ്ടാന്ന്. പിന്നെ എന്തിനാ നിന്റെ കൈയിൽ കൊടുത്തയച്ചേ.. ”
” ഇന്നാ കഞ്ഞി കുടിച്ചോ.. ”
” യ്യ്… എനിക്കൊന്നും വേണ്ട.. നീ വേണേ കുടിച്ചോ ”
” എനിക്കെന്തിനാ നിനക്ക് തന്നത് ”
ഞാൻ കഞ്ഞി കോരി അവളുടെ വായുടെ അടുത്തേക്ക് പോയി
” ന്നാ കുടിക്ക് ”
” വേണ്ട… എനിക്ക് വേ..ണ്ട.. ”
” അപ്പൊ നീ കുടിക്കില്ല ”
” ഇല്ല.. ”
” ന്നാ.. ശരി.. കുടിക്കേണ്ട..! സ്വന്തം അമ്മ കൊടുത്തിട്ട് കോടിക്കുന്നില്ല പിന്നല്ലേ എവിടെയോ കെടക്കുന്ന ഞാൻ തരുമ്പോ കുടിക്കുന്നെ… നീ പൈക്കുമ്പോ കുടിച്ചോ ”
” എനിക്ക് വേണ്ടാഞ്ഞിട്ട് ആണലോ ”
” എന്നാ നീ റസ്റ്റ് എടുത്തോ ഞാൻ പോവാ ”
” എങ്ങട്ട് പോവാന്ന് ”
” വീട്ടിക്ക് പിന്നെ എങ്ങട്ട് ”
” എന്നാ നീ പോണ്ടാ… ഈ കഞ്ഞി മുഴുവൻ എന്നെ കൊണ്ട് കുടിപ്പിച്ചിട്ട് പോയാ മതി നീ ”
” അതിന് ഞാൻ തന്നാൽ നീ കുടിക്കില്ലല്ലോ ”
” നീ എന്താ എന്നെ കുടിക്കാൻ നിർബന്ധിക്കാഞ്ഞേ ”
” നിർബന്ധിച്ചാൽ നീ കുടിക്കോ ”
” അത് നീ അങ്ങനെ ചെയ്‌താൽ അല്ലെ നിനക്ക് അറിയാൻ പറ്റൂ……”