” അത് ശരിയാ.. നീ ആകനെ കോലംകെട്ട പോലായി. പണ്ടത്തെ ഒരു തെളിച്ചം ഇല്ല ”
” ഇനി ആ.. തെളിച്ചം വരോ ”
” പിന്നെ… പനി വന്നോണ്ടല്ലേ. പനി ഒക്കെ മാറി ഒന്നുംകൂടി ഉഷാറായാൽ നീ ആ പഴയ സുന്ദരിക്കുട്ടി ആകും ”
” ആണോ.. ”
“പിന്നല്ലാതെ. ഈ മുടിയൊക്കെ കണ്ടില്ലേ ഉണങ്ങിയ പോലെ പാറുന്നേ. ഒന്നും എണ്ണ തേച്ചു കുളിച്ചാൽ നീ പഴയ അപർണ ആകും ”
” മതി… വയറു നിറഞ്ഞു ”
” കഞ്ഞി കുടിച്ചിട്ടോ അതോ ഞാൻ പറഞ്ഞിട്ടോ ”
” രണ്ടും.. 😌 ”
” എന്നാ പിന്നെ നീ കെടന്നോ. ഗുളിക കുടിക്കാനില്ലേ അത് കുടിച്ച് കെടന്നോ ”
” അപ്പോ എനിക്ക് ചിറീം വായേം കഴുകണ്ടേ.. ”
” ആ… അങ്ങനൊരു സംഭവം ഉണ്ടല്ലേ.. ന്നാ.. വാ.. ”
ഞാൻ അവളെയും കൂട്ടി താഴേക്ക് പോയി.. താഴേക്ക് അവളെന്റെ കൈയിൽ പിടിച്ച് നടന്നു. താഴെ എത്തിയിട്ടും പെണ്ണ് എന്റെ കൈയിൽ നിന്ന് വിടുന്നില്ല. എനിക്കാണേൽ ഇവള് കൈയിൽ നിന്ന് വിടാഞ്ഞിട്ട് ടെൻഷൻ ആയി.
” അപർണേ എന്റെ കൈയിൽ നിന്ന് വിട് അവര് കാണും ”
” നിന്റെ കൈയിൽ പിടിക്കാനും പാടില്ലേ ”
” നിന്റെ അച്ഛനും അമ്മയും കണ്ടാലോ ”
” അവര് കണ്ടൂനിച്ച് ഒന്നുല്ല.. നോക്കിക്കോ അമ്മേ… ”
” എന്താടി.. അല്ല ഇവിടെ എത്തിയോ റൂമിന്ന് പൊറത്തിറങ്ങാത്ത പെണ്ണ് ”
” പിന്നെ ചിറി റുമീന്ന് കഴുകാൻ പറ്റോ ”
” ഓ… നീ എന്തിനാണ് ഇപ്പൊ എന്നെ വിളിച്ചേ ”
” ഞാൻ ചുമ്മാ വിളിച്ചതാ…”
” ചുമ്മാ എന്തിനാടി പെണ്ണെ വിളിക്കണേ. ഞാൻ ഒരു പണി എടുക്കുന്ന കാണുന്നില്ലേ ”
” എന്ത് T. V കാണാലോ ”
” ആ… അല്ലടാ.. ഇവള് കഞ്ഞി കുടിച്ചോ ”
” ആ.. കൊറച്ചു ബാക്കിണ്ട് “