” അപ്പൊ നീ കൊടുത്താൽ ഇവള് കുടിക്കും ”
” അയ്യ… അവൻ തന്നോണ്ടന്നല്ല. അവൻ എന്നെ കൊണ്ട് നിർബന്ധിച്ചു കുടിപ്പിച്ചതാ. ഞാൻ വേണ്ടാ.. വേണ്ടാ.. ന്ന് പറഞ്ഞതാ.. പിന്നേം പിന്നേം നിർബന്ധിച്ച് കുടിപ്പിച്ചതാ ”
” ഓ.. അങ്ങനെയെങ്കിലും നീ കുടിച്ചല്ലോ. ആ പാത്രം നീ ഈ ടേബിളിൽ വച്ചേക്കട. ”
” അല്ല നിങ്ങള് അവനെക്കൊണ്ട് പത്രോം കഴുകിപ്പിച്ചോ ”
” എടീ.. വെണേൽ കുടിക്കാനുള്ള മരുന്നും കഴിച്ച് കിടക്കാൻ നോക്കടി ”
അതും പറഞ്ഞു ആന്റി അപ്പർത്തേക്ക് പോയതും അവളെന്നെ പിടിച്ച് വലിച്ചു നടന്നു. വായ കഴുകി വീണ്ടും എന്റെ കൈയും പിടിച്ച് റൂമിലേക്ക് നടന്നു. അവളുടെ റൂമിൽ ചെന്ന് അവൾക്ക് ഗുളിക കൊടുത്ത് ഞാൻ പോവാൻ നിന്നതും അവളെന്റെ കൈയിൽ പിടിച്ചു.
” പോവല്ലേ ”
” എടി ഞാൻ വീട്ടിൽ പോട്ടെ. ഞാൻ വീട്ടിൽ പറയാതെ നേരെ ഇങ് വന്നതാ ”
” എന്നാ ഒരു മിനിറ്റ് നിക്ക് എന്നിട്ട് പോവാം ‘”
അവള് വന്നു എന്നെ വാരിപുണർന്നു. അവളെന്റെ മുഖത്തേക്ക് നോക്കി കൊണ്ട് തിരിച്ചു കെട്ടി പിടിക്കാൻ പറഞ്ഞു.
‘” എന്താ നോക്കി നിക്കുന്നെ എന്നെ കെട്ടിപിടിക്ക് ”
ഞാൻ അവളുടെ ആഗ്രഹത്തിന് വഴങ്ങി അവളെ ഞാൻ നെഞ്ചോട് ചേർത്ത് കെട്ടിപിടിച്ചു. എന്റെ നെഞ്ചിൽ നിന്ന് അവൾ തലയെടുത്തുകൊണ്ട് തല പൊന്തിച്ച് എന്റെ മുഖത്തോട്ട് നോക്കി പല്ല് കാണിക്കാത്ത വിധം ചിരിച്ചോണ്ട് നിന്നു. പതിയെ ചുണ്ടിലെ ചിരി മാഞ്ഞ് ചുണ്ടുകൾ കൂർപ്പിച്ചു കൊണ്ട് ഉമ്മ വെക്കും വിധം എന്റെ മുഖത്തേക്ക് ഏന്തി വന്നു.
അപർണ : ” ഉമ്മ്…… ഉമ്മ താ.,. ഉമ്മ്……. 😚”