ശേഷം,
“”…നെനക്കത്രയ്ക്കു ചങ്കുറപ്പുണ്ടേൽ നീയെന്റേന്നീ കുഞ്ഞിനെമേടിയ്ക്ക്… കാണട്ടെ നിന്റെചങ്കൂറ്റം..!!”””_ അവൾടെ കുഞ്ഞിനേമെടുത്തുപിടിച്ച് പുറത്തിറങ്ങിയ ഞാൻ വെല്ലുവിളിച്ചതും കീത്തുവുമെന്റെ പിന്നലേ ചാടാനായിനോക്കി…
പക്ഷേ, ഉടുത്തിരുന്നത് നൈറ്റിയായതുകൊണ്ട് വിചാരിച്ചപോലെ കാലുപൊങ്ങാതെ വന്നപ്പോൾ കക്ഷി സ്റ്റെപ്പിറങ്ങിവരാനായി ഓടിയെങ്കിലും പാതിവഴിയ്ക്ക് മീനാക്ഷിയവളെ ചുറ്റിട്ടുപിടിച്ചു…
അതിന്, വിഡ്രീന്നും പറഞ്ഞവള് കുതറാനൊക്കെ ശ്രെമിച്ചെങ്കിലും ഫലമുണ്ടായില്ല…
പിന്നിൽനിന്നും വയറ്റിൽപിടിച്ചമർത്തി ലോക്കിട്ടുനിന്ന മീനാക്ഷി;
“”…നീ കുഞ്ഞിനേംകൊണ്ട് പൊക്കോടാ… ഇവൾടെകാര്യം ഞാൻ നോക്കിക്കോളാം..!!”””_ ന്നു വിളിച്ചുപറഞ്ഞതും,
“”…അയ്യോ.! നാട്ടുകാരേ… ഓടിവരണേ… ദേ ന്റെ കുഞ്ഞിനെ കട്ടോണ്ടോണേ… അയ്യോ..!!”””_ ന്നൊരു നിലവിളിയായ്രുന്നൂ കീത്തു…
അതുകേട്ടിട്ടാണ് അമ്മയും ചെറിയമ്മയുംകൂടി ചെറിയമ്മേടെ വീട്ടീന്നിറങ്ങിവന്നത്…
…ഓഹോ.! അപ്പൊ ടീംസൊന്നും ഇവിടെയില്ലായ്രുന്നല്ലേ… ചുമ്മാതല്ല ഇത്രേം അങ്കംനടന്നിട്ടും അറിയാണ്ടിരുന്നത്.!
“”…എന്താ..?? എന്തായിവടെ..??”””_ പാഞ്ഞുവന്ന അമ്മയാണതു ചോദിച്ചത്…
അതിന്,
“”…കണ്ടോ… എന്നെപിടിച്ചുവെച്ചിട്ട് എന്റെകുഞ്ഞിനേം കട്ടോണ്ടോടിയത്… മര്യാദയ്ക്കെന്റെ കുഞ്ഞിനെത്തരാമ്പറ..!!”””_ മീനാക്ഷിയുടെ കരവലയത്തിനുള്ളിൽ കിടന്നോണ്ട് കീത്തു വാകീറി…
“”…എന്റെ സിത്തൂ… നീ വന്നുകേറിയുടനേ വീണ്ടുമിവിടം യുദ്ധക്കളമാക്കാനാണോ ഉദ്ദേശം..?? വെറുതേ ആവശ്യോല്ലാതെ… നീയാ കുഞ്ഞിനെയിങ്ങു താ..!!”””_ എന്റെനേരേതിരിഞ്ഞ് അമ്മയങ്ങനെ പറയുന്നതിനൊപ്പം കുഞ്ഞിനുവേണ്ടിയവർ കൈനീട്ടുകേം ചെയ്തു…