എന്റെ ഡോക്ടറൂട്ടി 22 [അർജ്ജുൻ ദേവ്]

Posted by

…ഓഹ്.! ഓർമ്മയായ്രുന്നല്ലേ… പേടിച്ചുപോയി.!

ആ ഭാവത്തിൽ പൊട്ടനെപ്പോലിരുന്നുകൊണ്ട് ഞാനവളെനോക്കി ഇളിച്ചുകാട്ടി…

“”…എടാ… നീ ഓക്കേയല്ലേ..?? കുഴപ്പമെന്തേലുമുണ്ടോ..??”””_ അപ്പോഴും കാര്യം വ്യക്തമാകാതിരുന്ന മീനാക്ഷി എന്റെ ചുമലിൽത്തട്ടി…

“”…ഏയ്‌.! ഞാഞ്ചുമ്മാ എന്തൊക്കെയോ ഓർത്തപ്പൊ… കുഴപ്പോന്നുവില്ല…”””_ ഒരു വെകിളിച്ചിരിയോടെ അത്രയുമ്പറഞ്ഞ ഞാൻ,

“”…എടീ… വണ്ടി… വണ്ടി ഞാനോടിയ്ക്കണോ..??”””_ ന്നു കൂടി കൂട്ടിച്ചേർത്തു…

“”…ഓ.! ഇപ്പഴെങ്കിലും ചോദിയ്ക്കാന്തോന്നീലോ… ഇനീപ്പൊ വേണ്ട… ഇത്രേന്നേരം ഓടിയ്ക്കാങ്കിലേ ഇനിയോടിയ്ക്കാനും എനിയ്ക്കറിയാം..!!”””_ ഗിയർ ഷിഫ്റ്റ്‌ചെയ്യുന്നതിനിടെ അവളെന്നെയൊന്നാക്കി…

“”…അതുപിന്നെ നീയെന്നെ വിളിയ്ക്കാഞ്ഞിട്ടല്ലേ..?? വേണേ വിളിയ്ക്കണായ്രുന്നു… നീ ഒതുക്കിനിർത്ത്… ബാക്കി ഞാനോടിയ്ക്കാം..!!”””

“”…ഏയ്‌.! അതുകുഴപ്പോല്ലടാ… വേണേ നീകുറച്ചുകൂടി മയങ്ങിയ്ക്കോ… ഇനി ഒത്തിരിദൂരമില്ലല്ലോ..!!”””_ ഒരു പുഞ്ചിരിയോടെ അതുപറയുന്നതിനൊപ്പം അവളെന്റെ കവിളിലൊരു കുത്തുകൂടി വെച്ചുതന്നു…

“”…മിന്നൂസേ..!!”””_ അവൾവീണ്ടും വണ്ടി സ്പീഡിലാക്കിയതും ഞാൻ ശബ്ദംതാഴ്ത്തി അവളെവിളിച്ചു…

“”…മ്മ്മ്..??”””

“”…നമുക്കങ്ങ് തിരിച്ചുപോയാലോടീ..??”””_ ശ്രെദ്ധയോടെ വണ്ടിയോടിയ്ക്കുന്ന മീനാക്ഷിയുടെ മുഖത്തേയ്ക്കുനോക്കി ഞാൻചോദിച്ചു…

“”…കുറച്ചുങ്കൂടി ചെന്നിട്ട് പോയാപ്പോരേ..??”””_ അവൾ ചുണ്ടുകൾ കടിച്ചമർത്തി…

Leave a Reply

Your email address will not be published. Required fields are marked *