എന്റെ ഡോക്ടറൂട്ടി 22 [അർജ്ജുൻ ദേവ്]

Posted by

“”…തരാമേ… അങ്ങ് റൂമിച്ചെല്ലട്ടേ..!!”””_ ഞാൻ കൊട്ടിയതിഷ്ടമാകാതെ അവളിരുന്ന് തെറിച്ചു…

എന്നാലതു കാര്യമാക്കാതെ ഞാൻ ഡൈനിങ്ഹോളിൽ അമ്മയുടടുത്തായിനിന്ന ചെറിയമ്മയുടെ നേരേതിരിഞ്ഞു…

“”…അല്ല ചെറിയമ്മേ… നിങ്ങടെ കുരുപ്പുകളെയൊന്നും ഇങ്ങോട്ടുകണ്ടില്ല… ഒത്തുവന്നപ്പോൾ കൊണ്ടോയി പണയമ്മെച്ചോ..??”””

“”…പോടാ… എനിയ്ക്കു നിന്നോടൊന്നും പറയാനില്ല… അല്ലേത്തന്നെ ഞാമ്പറയുന്നത് കേൾക്കാത്തവർക്ക് ഞാനെന്തിനാ മറുപടികൊടുക്കുന്നേ..??”””_ ചെറിയമ്മ പിന്നേം ചുണ്ടുകോട്ടി കള്ളപരിഭവംനടിച്ചു…

“”…എടാ… ശ്രീക്കുട്ടൻ ഉണ്ണിയേങ്കൊണ്ടെങ്ങോട്ടേയ്ക്കോ പോയതാ… നിങ്ങളുവരുന്നേന്റപേരിൽ എന്തോ പരിപാടിയൊക്കെ പ്ലാൻചെയ്തിട്ടുണ്ട് രണ്ടൂടെ..!!”””_ ചെറിയമ്മ പിണങ്ങിയെങ്കിലും എനിയ്ക്കുള്ളമറുപടി അമ്മയിൽനിന്നും കിട്ടി…

“”…മ്മ്മ്.! ഉണ്ണിസാറാണ് പരിപാടി പ്ലാൻചെയ്തതെങ്കിൽ വെള്ളമടിതന്നെ..!!”””_ കുഞ്ഞിനേമെടുത്തുപിടിച്ച് അടുക്കളയിലേയ്ക്കു പോണവഴി കീത്തുവിന്റെവകയൊരു കുത്തിത്തിരിപ്പ്…

സംഭവം ഈ ഉണ്ണിയെന്നുപറയുന്നത് ഞങ്ങടെ മാമൻബ്രോയാണ്…

അതായത് അമ്മയുടേം ചെറിയമ്മയുടേം നടുക്കൊരെണ്ണമുണ്ടെന്ന് പറഞ്ഞിട്ടില്ലേ… ആ സാമാനംതന്നെ…

പുള്ളിയ്ക്ക് ബോംബേലെന്തോ ബിസിനസ്സാ… കയ്യിലിരുപ്പുവെച്ച് റെഡ്സ്ട്രീറ്റിലൊരു ഷെയറ് പുള്ളിയ്ക്കുമുണ്ടാവും…

“”…അതവളുപറഞ്ഞത് ശെരിയാ..!!”””_ അമ്മ കീത്തുവിനെ സപ്പോർട്ട് ചെയ്തതും,

“”…അതേ… പണ്ടത്തെപ്പോലെ ഇവിടെക്കിടന്ന് വെള്ളമടിച്ച് നാട്ടുകാർടെ ഉറക്കങ്കളയരുത്… അപേക്ഷയാണ്..!!”””_ എന്നുമ്പറഞ്ഞ് ചെറിയമ്മയും ഇടയ്ക്കുകേറി…

Leave a Reply

Your email address will not be published. Required fields are marked *