എന്റെ ഡോക്ടറൂട്ടി 22 [അർജ്ജുൻ ദേവ്]

Posted by

“”…എടീ… നീ തമാശകള… എന്തോ എനിയ്ക്കാകെയൊരു മടുപ്പ്… പഴയതൊക്കാലോയ്ക്കുമ്പോ ഒരുവല്ലായ്ക.. നമുക്ക് തിരിച്ചുപോവാം..??”””_ അവൾടെ സാരിയ്ക്കുമുകളിലൂടെ തുടയിൽ ചുരണ്ടിക്കൊണ്ട് കുഞ്ഞുപിള്ളേരെപ്പോലെ ഞാൻകൊഞ്ചി…

“”…കൂടെ ഞാനുള്ളപ്പോഴോ ബാലാ..??”””_ അങ്ങനേംചോദിച്ച് എന്നെനോക്കി ഒരിയ്ക്കൽക്കൂടിയവൾ പുഞ്ചിരിയ്ക്കുമ്പോൾ, അവളുടെയാ ചിരിയിൽ, ആ കണ്ണുകളിൽ വല്ലാത്തൊരു മാന്ത്രികതയുണ്ടായ്രുന്നു…

…നിന്നെ ഞാൻ ആർക്കെങ്കിലും വിട്ടുകൊടുക്കോടാന്നൊരു ഭാവം.!

“”…അതേ… ഏതേലും നല്ലൊരു ബേക്കറികണ്ടാൽ വണ്ടിനിർത്തണേ..!!”””_ അവളുടെ ഉണ്ടക്കണ്ണുകളിലെ വശ്യതയിൽനിന്നും രക്ഷപ്പെടാനെന്നോണം ഞാൻ വിഷയം മാറ്റുകയായ്രുന്നു…

…അല്ലേച്ചിലപ്പോൾ എനിയ്ക്കവളെ ഈ ഇരുപ്പിലുമ്മവെയ്ക്കാൻ തോന്നിപ്പോകും.!

അതെവിടെച്ചെന്നു നിൽക്കോന്ന് ഊഹിയ്ക്കാനും കഴിയൂല.!

“”…ഓ വേണ്ട.! എനിയ്ക്കു വിശക്കുന്നില്ല..!!”””_ ഇടതുകൈ സ്റ്റീറിങ്ങിൽനിന്നും വേർപെടുത്തി സാരിയ്ക്കുമുകളിലൂടെ വയറിലൊന്നുഴിഞ്ഞുകൊണ്ട് അവൾപറഞ്ഞതും ഞാൻ കക്ഷിയെനോക്കി പല്ലുകടിച്ചു…

“”…എടീ കോപ്പേ… നെനക്കു ഞണ്ണുന്നകാര്യല്ല പറഞ്ഞത്… ഒരു കുഞ്ഞുള്ള വീട്ടിലേയ്ക്കാണ് ചെന്നുകേറുന്നത്… അപ്പോളെന്തേലും മേടിച്ചിട്ടുപോണ്ടേ… ഞാനതാ ഉദ്ദേശിച്ചേ..!!”””

“”…ഓഹ്.! അതുശെരിയാ ല്ലേ..?? ഞാനതോർത്തില്ല..!!”””_ ഒരു ചമ്മിയചിരിയോടെ പറഞ്ഞശേഷം പെണ്ണെന്നെനോക്കി അബദ്ധംപറ്റീന്ന ഭാവത്തിൽ കണ്ണുകൾ ചെറുതാക്കി…

“”…കുട്ടൂസേ… വന്നുവന്ന് നെനക്കിപ്പൊ വല്ലാത്ത കാര്യവിചാരമൊക്കെ വന്നിട്ടുണ്ടല്ലോ… സത്യമ്പറേടാ നീയെന്റെ ലെയ്സുവല്ലതും കട്ടുതിന്നുന്നുണ്ടോ..??”””_ കള്ളച്ചിരിയോടെ ചോദിയ്ക്കുന്നതിനിടയിൽ എൻഎച്ചിൽനിന്നും തിരക്കുകുറഞ്ഞ റോഡിലേയ്ക്കവൾ വണ്ടിതിരിച്ചു…

Leave a Reply

Your email address will not be published. Required fields are marked *