“”…ഞാൻ ദാ വരണു..!!”””_ എന്നുമ്പറഞ്ഞവൾ പുറത്തേയ്ക്കു നടന്നു…
“”…എങ്ങോട്ടേയ്ക്കാ..??”””_ ഞാനിരുന്നയിരുപ്പിൽ ചോദിച്ചു…
“”…ഞാനൊന്നുപോയി കീത്തൂനെ കണ്ടിട്ടുവരാം… എല്ലാമിന്നത്തോടെ തീരുവാണേൽ തീരട്ടേ..!!”””_ തിരിഞ്ഞുനിന്നങ്ങനെ പറഞ്ഞശേഷം പോകാൻതുടങ്ങുമ്പോൾ,
“”…ഏയ്.! അതൊന്നും വേണ്ടടീ..!!”””_ ന്ന് ഞാനൊന്നുകൂടി അവളെ തടയാൻശ്രെമിച്ചു…
“”…ഏയ്.! കുഴപ്പമില്ലടാ… ഞാൻപോയൊന്നു സംസാരിച്ചു സോറിപറഞ്ഞാൽ തീരുന്ന പ്രശ്നമല്ലേയുള്ളൂ… ഞാമ്പോയിട്ടുവരാം..!!”””_ അവളൊന്നു ചിരിച്ചു…
“”…ദേ… നീ ചുമ്മാപോയി അവൾടെകയ്യീന്ന് മേടിച്ചുകൂട്ടണ്ട… എന്റെ ചേച്ചിയായോണ്ട് പറയുവല്ല, നിന്നെക്കാളും കൂതറയാ അവള്… സോറിപറയാൻ പോയി തല്ലുംമേടിച്ചോണ്ടു വരേണ്ടിവരും… പണ്ട് ചെയ്തിട്ടുപോയതൊക്കെ ഓർമ്മയുണ്ടല്ലോല്ലേ..??”””_ ഞാൻ ഓർമ്മിപ്പിയ്ക്കുമ്പോലെ പറഞ്ഞുനോക്കി…
“”…പിന്നെ കൊറേത്തല്ലും… എന്റെ കൈപിന്നെ മാങ്ങാപറിക്കാൻ പോയേക്കുവല്ലേ… മര്യാദയ്ക്കുപോയി സോറിപറയും… അതിൽ കോംപ്രമൈസായാൽ അവൾക്കുകൊള്ളാം… അല്ലെങ്കിൽ ഇനീമവള് ഞാനാരാണെന്നു ശെരിയ്ക്കറിയും..!!”””_ മീനാക്ഷിയും ഒരുപൊടിയ്ക്കടങ്ങാൻ കൂട്ടാക്കാതെനിന്നു…
“”…എടീ പെണ്ണേ… വെർതേ വേണ്ടാത്തപണിയ്ക്കു പോണ്ട… മര്യാദയ്ക്കുപറയുവാ വേണ്ടാന്ന്..!!”””
“”…അതേ… സ്വന്തമനിയന് കുഞ്ഞിനെയൊന്നെടുക്കാൻ പോലും അനുവാദം കൊടുക്കാതിരിയ്ക്കാൻ മാത്രമുള്ള കുറ്റവൊന്നും നമ്മളുചെയ്തിട്ടില്ല… എന്നാലും ഞാൻപോയൊരു സോറിപറയും…. കേട്ടാലവൾക്കു കൊള്ളാം… ഇനിയവള് കേട്ടില്ലെങ്കിലും ഇന്നാ കുഞ്ഞിനേങ്കൊണ്ടേ ഞാൻ വരൂള്ളൂ… അങ്ങനെ നെനക്കുതരാതെ, എന്റെ കുട്ടൂസിനെ വിഷമിപ്പിച്ചോണ്ട് അവളങ്ങനെ കുഞ്ഞിനെ വളർത്തണ്ട..!!”””_ എന്നവൾ തീർത്തുപറഞ്ഞതും പിന്നവളെ തടഞ്ഞിട്ടു കാര്യമില്ലാന്നെനിയ്ക്കു ബോധ്യപ്പെട്ടു…