“”…ഞാനതിനെപ്പോഴേലും ഡോക്ടർടടുത്തു പറഞ്ഞോ, ഞാനോക്കേയല്ലെന്ന്… കൊണ്ടുവന്നൊടനേ എന്താ ഏതാന്നൊന്നു ചോദിയ്ക്കാണ്ട് കുണ്ടിയ്ക്കിട്ടു കുത്തീട്ടെന്നോടു ചോദിയ്ക്കുന്നോ ഞാനോക്കെയാണോന്ന്..??”””_ ചോദിയ്ക്കാണ്ടും പറയാണ്ടും കുത്തിവെച്ചതിഷ്ടപ്പെടാതെ ഞാനെന്റെ രോഷംപ്രകടിപ്പിച്ചപ്പോൾ ഡോക്ടറുടേം നേഴ്സിന്റേം മുഖത്തൊരു പുഞ്ചിരിവിരിഞ്ഞു…
“”…അതേ… കൊണ്ടുവന്നപ്പോൾ സിദ്ധാർഥ് നന്നായിപേടിച്ചിരുന്നു… പരിസരബോധമില്ലാണ്ടാണ് സംസാരിച്ചിരുന്നേ… അതാണ് മയങ്ങാനായ്ട്ടൊരു ഇൻജെക്ഷൻ സജസ്റ്റ്ചെയ്തത്..!!”””_ ഡോക്ടർ വിശദീകരിച്ചു…
ശേഷം,
“”…ഇൻജെക്ഷനെടുക്കുമ്പോൾ ഈ പൂജയെ സിദ്ധാർഥ് ഒത്തിരി തെറിയുംവിളിച്ചു, തൊഴിയ്ക്കുവേം ചെയ്തു… സാധാരണ കുഞ്ഞിപ്പിളേളരാണ് അങ്ങനൊക്കെ കാട്ടാറ്..!!”””_ അടുത്തുനിന്ന നേഴ്സിനെച്ചൂണ്ടി ഡോക്ടർ കൂട്ടിച്ചേർത്തപ്പോൾ എനിയ്ക്കു വല്യ അത്ഭുതമൊന്നും തോന്നിയില്ല…
അങ്ങനെ
കുറച്ചുസമയംകൂടി കഴിഞ്ഞപ്പോൾ എന്നെ വാർഡിലേയ്ക്കു മാറ്റി…
എന്നാൽ വാർഡിലേയ്ക്കു കൊണ്ടുപോകുമ്പോഴാണ് എനിയ്ക്കെന്തു പറ്റീതാന്നും എന്തോത്തിനാ അവിടെക്കൊണ്ടുച്ചെന്നതെന്നുമൊക്കെ ഞാൻ ജോയോടു ചോദിയ്ക്കുന്നത്…
അതിനാദ്യമവനൊന്ന് ഉഴപ്പാൻശ്രെമിച്ചെങ്കിലും ഞാൻ വിടാതെപിടിച്ചപ്പോൾ ഗത്യന്തരമില്ലാതെ നടന്നസംഭവങ്ങളോരോന്നും വിശദീകരിച്ചു…
ജീപ്പിടിച്ചൂന്നും മീനാക്ഷിയുടെബോധോം എന്റെകിളിയുംപോയീന്നും ഞാൻ പരസ്പരബന്ധമില്ലാണ്ടോരൊന്നൊക്കെ പറയുവായ്രുന്നൂന്നുമൊക്കെ…