“”…പരസ്പരവിരുദ്ധമായി സംസാരിച്ചെന്നോ..??”””_ വാർഡിലേയ്ക്കുള്ള കോറിഡോറിൽനിന്ന് ഞാൻ സംശയത്തോടെ ജോയെനോക്കി…
“”…ആം.! നിനക്ക് അമ്മേനേം ചെറിയമ്മേനേം കാണണോന്നും കീത്തുവിന്റെ കല്ല്യാണമാന്നുമൊക്കെ പറയുവായ്രുന്നു… സത്യത്തിൽ ഞങ്ങളങ്ങുപേടിച്ചുപോയി… പിന്നെ ഡോക്ടറാ പറഞ്ഞേ, ആക്സിഡന്റിന്റെ ഷോക്കിൽപ്പറ്റീതാ… ഒന്നുമയങ്ങിയെഴുന്നേറ്റാൽ മാറിക്കോളുവെന്ന്..!!”””_ അവൻ പറയുമ്പോഴാണെന്റെ നെറ്റിയിലെ മുറിവും കയ്യിലെചതവും ശ്രെദ്ധയിൽപ്പെടുന്നത്…
ഉടനെ ഞാനവനെ നോക്കി;
“”…ഇതൊക്കെയാ ആക്സിഡന്റിൽ പറ്റീതാണോ..?? എന്നിട്ടവളെവിടെ..??”””_
വാർഡിലേയ്ക്കു കേറിക്കൊണ്ടു ഞാൻ ചോദിച്ചതും, അവിടെയുണ്ടായ്രുന്ന ബെഡ്ഡിലേയ്ക്കു ചൂണ്ടിയവൻ;
“”…ദേ… കിടക്കുന്നു..!!”””_ എന്നു മറുപടിയുംതന്നു…
നോക്കുമ്പോൾ, വെള്ള ബാൻഡേജൊക്കെവെച്ച് നെറ്റിയിലൊരു ചുറ്റിക്കെട്ടുവായി ബെഡ്ഡിൽ ചെരിഞ്ഞിരുന്നെന്നെ നോക്കുന്ന മീനാക്ഷിയെയാണ് കാണുന്നത്…
മുഖത്തും കയ്യിലുമൊക്കെ വേറെയും കുറച്ചുമുറിവുകളുണ്ട്…
ബെഡ്ഡിൽ അവൾക്കുചുറ്റിനുമായി ചേച്ചിയും ജോയുടെ അച്ഛനുമൊക്കെ നിൽപ്പുണ്ടായ്രുന്നു…
എന്നാലവളെക്കണ്ടതും എന്റെ വിധമ്മാറി…
“”…എടീ… നായിന്റെമോളേ..!!”””_ പരിസരംമറന്നു വിളിച്ച ഞാൻ മീനാക്ഷിയ്ക്കടുത്തേയ്ക്കു പാഞ്ഞു;
“”…എന്നെക്കൊണ്ടോയ് കൊല്ലാന്നോക്കീട്ട് ചാരിയിരുന്നു വിശ്രമിയ്ക്കുന്നോ നീ..?? ഇന്നു തീർത്തുതരാടീ നിന്റെ കഴപ്പത്രേം..!!”””_ പറഞ്ഞതിനൊപ്പം ബെഡ്ഡിലിരുന്ന അവൾടെ കൊരവള്ളിയ്ക്കു കേറിയൊരു പിടുത്തമായ്രുന്നൂ…