അതിനവൾ,
“”…പ്ളേയോ..?? അതെന്തോ സാധനാ..??”””_ എന്നു തിരിച്ചൊരുചോദ്യം…
ഉടനെയൊന്നു കണ്ണുമിഴിച്ചുപോയ അവൻ അച്ചനെനോക്കുമ്പോൾ അവിടെയുമവസ്ഥ മറിച്ചായ്രുന്നില്ല…
“”…അല്ല… അതിനു മൂന്നുറൗണ്ട് പ്ളേയുണ്ട്… മൂന്നുറൗണ്ട് സ്റ്റിയറിങ് തിരിച്ചാൽമാത്രമേ സ്റ്റെഡിയാവുള്ളൂ… അതോണ്ടാ കീ തന്നപ്പോഴേ ഞാമ്പറഞ്ഞതും..!!”””_ മനസ്സിൽവന്ന തെറി പരമാവധിയൊതുക്കിക്കൊണ്ടാവണം അവനതു വിശദീകരിച്ചത്…
“”…ഓഹോ.! അപ്പൊ വാണമായ വണ്ടിയാല്ലേ ഞങ്ങക്കു തന്നുവിട്ടത്..?? എനിയ്ക്കപ്പോഴേ സംശയോണ്ടായ്രുന്നു..!!”””
“”…ഇനി നീയതിൽപ്പിടിച്ചു കേറണ്ട… അതങ്ങനെയുള്ളതാ… അല്ലാണ്ട് പണിയായതല്ല..!!”””
“”…ഓ.! ഇനിയിപ്പോളങ്ങനെ പറഞ്ഞാൽമതീലോ… പറ്റീതു ഞങ്ങൾക്കല്ലേ..!!”””_ ശേഷം മീനാക്ഷിയെച്ചൂണ്ടി,
“”…കണ്ടില്ലേ… യേശുക്രിസ്തൂന്റെ മോഡലിൽ തലേലൊക്കെവെച്ചുകെട്ടി ഓരോന്നുകിടക്കുന്നേ… ഇനിയൊരു കുരിശൂടെയായാൽ പൂർത്തിയായി..!!”””_ എന്നുകൂടി ചേർത്തതും,
“”…അതിന് നീ കൂടുള്ളപ്പോൾ വേറെ കുരിശെന്തിന്..??”””_ ന്ന് മീനാക്ഷി മുറുമുറുത്തു…
“”…ഓഹോ.! അപ്പതുകൊണ്ടങ്ങു തീർത്തേക്കാന്നുവെച്ച് മനഃപൂർവ്വം ചെയ്തതല്ലേടീ നീ..??”””_ ചോദിച്ചുകൊണ്ടൊന്നാഞ്ഞതും ജോക്കുട്ടൻ പിടിച്ചുനിർത്തി, ഇല്ലായ്രുന്നേൽ പന്നീന്റെ സ്റ്റിച്ചിന്റെണ്ണം കൂടിയേനെ…
അപ്പോഴേയ്ക്കും ഡോക്ടർ റൂമിലേയ്ക്കുവന്നു…
അതുകൊണ്ടുമാത്രം ഞാനൊന്നടങ്ങിയെന്നു വേണമെങ്കിൽപറയാം…
“”…ആഹാ.! രണ്ടാളുമുഷാറായല്ലോ… അപ്പെങ്ങനാ വീട്ടിപ്പൊയ്ക്കൂടേ..??”””_ അവരു ഞങ്ങളെമാറിമാറിനോക്കി ചോദിച്ചു…