എന്നാൽ ചേച്ചിയാണേൽ മുഖംമുഴുവൻ വലിച്ചുമുറുക്കിക്കെട്ടിയതുപോലെ ഒറ്റയിരിപ്പുകൂടിയായ്രുന്നു…
…ഇത്രയൊക്കെ കാണിയ്ക്കാനതിനു ഞങ്ങളെന്തോ ചെയ്തു..??
മൈര്.! ഇനിയുമിതൊക്കെക്കണ്ട് ഇവടെക്കടിച്ചുതൂങ്ങി കിടക്കേണ്ടാവശ്യോന്നൂല്ല…
ചെല്ലുന്നപാടെ കെട്ടിപ്പൂട്ടിയിറങ്ങണം…
…എന്നാൽ വണ്ടിയിടിപ്പിച്ചങ്ങനെ കിടക്കുമ്പോൾ ഇറങ്ങിപ്പോണതു ശെരിയാണോ..?? ഇനി പോണംന്നുപറഞ്ഞാലും അവരുസമ്മതിയ്ക്കോ..??
…ഈശ്വരാ.! ഇടിച്ച് പൊളിഞ്ഞുകിടക്കുന്ന ജീപ്പിൽവല്ലതും പിടിച്ചുകെട്ടിയിടുന്നാ എന്തോ..??
എന്നാ അണ്ടീല് കാക്കകൊത്തീതു തന്നെ.!
ആ വണ്ടിയിലിരിയ്ക്കുമ്പോൾ ഓരോന്നൊക്കെയാലോചിച്ച് എനിയ്ക്കാകെ പ്രാന്താകുവായ്രുന്നു…
എന്നാലപ്പോഴും ഒന്നും സംഭവിയ്ക്കാത്തമട്ടിൽ പുറത്തെകാഴ്ചകളും കണ്ടിരിയ്ക്കാൻ അവൾക്കെങ്ങനെ സാധിച്ചൂന്നാണ് എനിയ്ക്കിപ്പോഴും മനസ്സിലാകാത്തത്…
വണ്ടി വീടിന്റെ ഗേറ്റുകടന്നകത്തേയ്ക്കു കയറീതും കുഞ്ഞിന്റെ നീണ്ടനിലവിളി കേൾക്കാമായ്രുന്നു…
വീടിനുമുന്നിലായി വണ്ടിനിർത്തിയപ്പോൾ ചേച്ചി ചവിട്ടിത്തുള്ളിയ്ക്കൊണ്ട് അകത്തേയ്ക്കുപോയി…
വണ്ടിയിൽനിന്നും ഇറങ്ങിയപാടെ തലചെരിച്ച് തെങ്ങിന്റെ നെഞ്ചത്തായ്രുന്ന ജീപ്പിലേയ്ക്കൊന്നു പാളിനോക്കാൻ ഞാൻമറന്നില്ല…
നേരമിരുട്ടിത്തുടങ്ങിയതിനാലും കാണുന്നത് പിൻഭാഗമായതിനാലും മുറിവിന്റെആഴമോ തുന്നലിന്റെഎണ്ണമോ മനസ്സിലാക്കാൻ വർക്കിച്ചന് കഴിഞ്ഞുമില്ല…
…മീനാഷീ… ദേ ഡീ നിന്റെ താജ്മഹല്.!
എന്നും മനസ്സിൽപ്പറഞ്ഞുകൊണ്ട് മുഖമവൾടെനേരേ തിരിച്ചതും, അത്രയുംനേരമെന്നേയും നോക്കിനിന്നയവൾ പെട്ടെന്ന് കഴുത്തുവെട്ടിച്ചു…