ഉണ്ടക്കണ്ണുകൾ പെരുപ്പിച്ചുപിടിച്ചുള്ള അവൾടെ നോട്ടംകണ്ടതും എന്താന്നഭാവത്തിൽ ഞാൻ പുരികമുയർത്തി…
“”…ഒരുമ്മ തരോ..??”””_ ചുണ്ടിൽ തൊട്ടുകാണിച്ചശേഷം അതായ്രുന്നു മറുപടിയായിവന്ന ചോദ്യം…
“”…വീട്ടിൽചെല്ലട്ടേ… മൊത്തത്തിൽ ഞാനൊരുമ്മ തരുന്നുണ്ട്.. ഇപ്പോത്തരാന്നിന്നാൽ ചെലപ്പോ സമയത്ത് വീട്ടിലെത്തില്ല..!!”””_ മറുപടിയായി ഞാൻ ചിരിച്ചതും,
“”…അയ്യടാ.! അത്രയ്ക്കൊന്നുമ്മേണ്ട… ഇത്രേം വണ്ടിയോടിച്ച ക്ഷീണം ഞാനുറങ്ങിതീർത്തിട്ട് അതേക്കുറിച്ച് ചിന്തിയ്ക്കാം..!!”””_ വീണ്ടുമൊരു കള്ളച്ചിരിയോടെ പറഞ്ഞുകൊണ്ടവൾ വണ്ടിയെടുത്തു…
“”…മിന്നൂസേ… നീ ആരതിയേച്ചിയെ വിളിച്ചിരുന്നോ..?? നമ്മളിങ്ങു പോന്നകാര്യം പറഞ്ഞോ..??”””_ അതിനിടയിലാണ് ഞാനതുതിരക്കീത്…
“”…ഏയ്.. ഫുൾ സസ്പെൻസിൽ നിർത്തിയേക്കുവാ… ഇനീപ്പോ അവിടെച്ചെന്നിട്ടു വിളിയ്ക്കാം..!!”””_ അവള് ഇതൊന്നുമൊരു വിഷയമേയല്ലാത്ത മട്ടിൽ പറഞ്ഞു…
അപ്പോഴേയ്ക്കും പോക്കറ്റ്റോഡ് താണ്ടിയ വണ്ടി വീടിന്റെ ഗേയ്റ്റിനുമുന്നിലെത്തിയിരുന്നു…
തുറന്നുകിടന്ന ഗേയ്റ്റിലൂടെ വണ്ടി അകത്തേയ്ക്കു കേറുമ്പോൾ എന്റെകണ്ണുകൾ ചുറ്റുപാടിലുമായി നെട്ടോട്ടമോടി…
…അതേ.! രണ്ടുവർഷങ്ങൾക്കുശേഷം വീണ്ടും ഞാനെന്റെ സ്റ്റാർട്ടിങ് പോയിന്റിലെത്തിയിരിയ്ക്കുന്നു…
ഒരിയ്ക്കൽ ഇവിടെവെച്ചെല്ലാം ഉപേക്ഷിച്ചിറങ്ങീതാ ഞാൻ…
ഇന്ന് വീണ്ടും തിരിച്ചെത്തിയിരിയ്ക്കുന്നു,
അന്നാർക്കൊപ്പമാണോ ഇറങ്ങിപ്പോയത് ആ കൈകളേം കൂട്ടുപിടിച്ചുതന്നെ…