“”…എടാ… നടന്നതുനടന്നു… നെനക്കീ സംഭവിച്ചതില് എന്തുനഷ്ടപരിഹാരം വേണോങ്കിലും ഞാന്തരാം… പക്ഷേ, ഇവടെ നടന്നതൊന്നും വീട്ടിപ്പറയരുത്… പ്ലീസ്..!!”””
“”…പിന്നേ… നിന്റൊരു നഷ്ടപരിഹാരം… ഒന്നുപോയേടീ നീ… ഇവടെ നടന്നതൊക്കെ വീട്ടിച്ചെന്നു പറഞ്ഞില്ലേൽപ്പിന്നെ എനിയ്ക്കു സമാധാനായ്ട്ടുറങ്ങാമ്പറ്റൂല… സൊ… ബൈ..!!”””_ അവളെ നോക്കിയൊരു ചിരിയുംപൊഴിച്ച് കയ്യുംവീശിക്കാണിച്ച് പുറത്തേയ്ക്കിറങ്ങാൻ തുടങ്ങീതും,
“”…അപ്പൊ വണ്ടിയിടിപ്പിച്ചതു വീട്ടിപ്പറയോന്നുറപ്പാണോ..??”””_ ന്നൊരു ചോദ്യംവന്നു…
അതിന്,
“”…സംശയമുണ്ടോ..??”””_ ന്നു തിരിച്ചുചോദിച്ചതും,
“”…എങ്കിലെനിയ്ക്കും വീട്ടിവിളിച്ച് ചിലതൊക്കെ പറയാനുണ്ട്..!!”””_ എന്നൊരു ഭീഷണിവന്നു…
“”…നെനക്കോ..?? നെനക്കെന്താ പറയാനുളേള..?? ഞാമ്പറഞ്ഞതൊക്കെ കള്ളവാണെന്നാണോ..??”””_ ഫുൾലോഡ് പുച്ഛംനിറച്ചുകൊണ്ടുള്ള എന്റെചോദ്യത്തിന് “അല്ല” എന്നു മറുപടിപറഞ്ഞയവൾ;
“”…വണ്ടി കൊണ്ടോയിടിച്ചത് നീയാണെന്ന് ഞാമ്പറയും… എന്നെ കൊല്ലാന്നോക്കീതാന്നും ആക്സിഡന്റായപ്പോൾ എന്നെയവിടെയിട്ടേച്ച് നീയൊറ്റയ്ക്കങ്ങു വന്നതാന്നും ഞാമ്പറഞ്ഞുകൊടുക്കും..!!”””_ എന്നുകൂടി കൂട്ടിച്ചേർത്തതും എന്റൊരു കിളിപറന്നു…
എന്നിട്ടും ഞാൻ;
“”…പിന്നേ നീപറഞ്ഞാലവരങ്ങു വിശ്വസിയ്ക്കാമ്പോണു..!!”””എന്നൊന്ന് പിടിച്ചുനോക്കി…
പക്ഷേ,
“”…വിശ്വസിയ്ക്കൂടാ… ഇല്ലെങ്കിഞാൻ വിശ്വസിപ്പിയ്ക്കും… വീട്ടിൽ നിന്നെക്കാളും വിശ്വാസമെന്നെത്തന്നാ… അതുകൊണ്ടുറപ്പായ്ട്ടും വിശ്വസിയ്ക്കും…
സംശയോണ്ടോ നെനക്ക്..??”””_ അവൾടെ ഓവർകോൺഫിഡൻസിലുള്ള ചോദ്യത്തിനുമുന്നിൽ പിന്നെനിയ്ക്കു മറുപടിയില്ലാണ്ടുപോയി…