“”…ഇറങ്ങടാ… ഇനീം
എന്താലോചിച്ചോണ്ടിരിയ്ക്കുവാ..??”””_ വണ്ടി പോർച്ചിലേയ്ക്കുകയറ്റി സീറ്റ്‌ബെൽറ്റഴിയ്ക്കുന്നതിനിടയിൽ മീനാക്ഷിയെന്റെ തോളിനിട്ടൊരു കുത്ത്…
അതിന്,
“”…ങ്ഹൂം.! അന്നിവടന്ന് ഇറങ്ങിപ്പോയതൊക്കെ ചുമ്മാതൊന്നാലോചിച്ചതാ… എന്തൊക്കെയായ്രുന്നൂ ബഹളം..??”””_ മറുപടിപറയുമ്പോൾ ഒരാക്കിയ ചിരിയെന്റെ ചുണ്ടുകളെ തേടിയെത്തി…
പിന്നത് സ്വാഭാവികമാണല്ലോ…
“”…എല്ലാം നടക്കോടാ… അല്ലേ നടത്തും… ഈ മീനാക്ഷിയ്ക്കേ വാക്കൊന്നേയുള്ളൂ..!!”””_ ഹാൻഡ്ബാഗും കയ്യിലെടുത്ത് സാരിയൊതുക്കി പിടിച്ചുകൊണ്ട് ഡോറു തുറക്കുമ്പോൾത്തന്നെ പുള്ളിക്കാരിയൊന്നു ചൊടിച്ചു…
ഉടനെ,
“”…എന്നാലും ഏതാണാവോ ആ ഒരുവാക്ക്..??”””_ എന്നും ചൊറിഞ്ഞുകൊണ്ട് ഞാനവളെ കള്ളനോട്ടം നോക്കിയതും,
“”…അകത്തേയ്ക്കു കേറിവാ… പറഞ്ഞുതരാം..!!”””_ ന്നായ്രുന്നൂ കക്ഷിയുടെ മറുപടി…
ശേഷം ഡോറുമടച്ചവൾ വീടിന്റെ മുന്നിലേയ്ക്കു നടന്നപ്പോൾ ഞാനും പുറത്തേയ്ക്കിറങ്ങി…
സമയം സന്ധ്യയായതിനാൽ വീടും പറമ്പുമൊന്നും വ്യക്തമായി കാണാൻ കഴിഞ്ഞിരുന്നില്ല…
പക്ഷെ ഓണത്തെ മുൻനിർത്തി മൊത്തത്തിലൊന്നു തെളിച്ചിട്ടുണ്ട്…
പ്ലാവിന്റെയൊരു കയ്യേലാണേൽ ഊഞ്ഞാലുമിട്ടിട്ടുണ്ട്…
…ഇവടാരാ ഊഞ്ഞാലാടാനും മാത്രമുളേള..??
…ഇനിയെന്റെ തന്തക്കാർന്നോർക്കുവേണ്ടി കെട്ടീതാവോ..??
…ഏയ്.! പുള്ളിയ്ക്കൂഞ്ഞാലാടാനല്ലല്ലോ ആട്ടാനല്ലേ താല്പര്യം.!
സ്വയംപറഞ്ഞുകൊണ്ട് ഞാൻ ഡിക്കിയ്ക്കടുത്തേയ്ക്കു ചെന്നു…
…ബാഗെല്ലാം വണ്ടിയ്ക്കകത്താ… എടുക്കണ്ടേ..??