എന്റെ ഡോക്ടറൂട്ടി 22 [അർജ്ജുൻ ദേവ്]

Posted by

അതുകൊണ്ടാവും മീനാക്ഷി കൂടെയുണ്ടോന്നറിയാൻ ഞാനിടയ്ക്കിടെ തിരിഞ്ഞുനോക്കീതും…

താഴെയിറങ്ങീതും നേരെ ചെന്നുപെട്ടത് ആരതിയേച്ചിയുടെ മുന്നിലായ്രുന്നു…

ഞങ്ങളെക്കണ്ടതും,

“”…ആഹാ… എഴുന്നേറ്റോ രണ്ടാളും..?? ഇപ്പെങ്ങനുണ്ട്..?? ക്ഷീണമൊക്കെ കുറഞ്ഞോ..??”””_ ന്നും തിരക്കി പുള്ളിക്കാരി അടുത്തേയ്ക്കു പാഞ്ഞുവന്നു…

ഇന്നലെവന്നു നിർത്തിപൊരിച്ചിട്ടുപോയ ടീമല്ലേയിത്..??

ഇവർക്കിത്ര പെട്ടെന്നെങ്ങനെ മനംമാറ്റമുണ്ടായി..??

അതോ അതൊക്കിനി ഞാൻ സ്വപ്നംകണ്ടതാണോ??

അങ്ങനാണേ ഞാനുമിവളും ഒരേ സ്വപ്നന്തന്നെ കാണോ..??

പറയാമ്പറ്റൂല, സ്വഭാവംവെച്ച് അവളതിനിടേലുംകേറി കുമ്മനടിയ്ക്കും.!

അങ്ങനെ ഞാൻ മൊത്തമൊരാശയക്കുഴപ്പത്തിൽ നിൽക്കുമ്പോൾ,

“”…ഇപ്പോൾ വല്യകുഴപ്പമൊന്നൂല്ലേച്ചീ..!!”””_ ന്നതിനു മറുപടികൊടുത്തുകൊണ്ട് മീനാക്ഷിയെന്റെ നേരേതിരിഞ്ഞു…

ശേഷം, സോറിപറയാനായി കണ്ണുകാണിച്ചു…

അതിന്, നീപറ എന്നഭാവത്തിൽ ഞാനവളെ തിരിച്ച് കണ്ണുകൊണ്ടുപറഞ്ഞതും അവളെന്നെയൊന്നു തുറിച്ചുനോക്കി പേടിപ്പിയ്ക്കാനൊരു ശ്രെമവും നടത്താതിരുന്നില്ല…

“”…മ്മ്മ്..?? എന്നാപറ്റി..?? എന്താ രണ്ടിനുമൊരു കള്ളലക്ഷണം..??”””_ ഞങ്ങടെ കണ്ണുകൾകൊണ്ടുള്ള കസ്രത്തുകണ്ടതും ചേച്ചി ചിരിയോടെ ചോദിച്ചു…

അതിനൊന്നുമില്ലെന്നർത്ഥത്തിൽ ഞാൻ ചുമൽകൂച്ചാനൊരുങ്ങീതും മീനാക്ഷി ചാടിക്കേറി;

“”…അതുചേച്ചീ… ഇന്നലെയിവൻ ചേച്ചിയോടങ്ങനൊക്കെ പറഞ്ഞില്ലേ..?? അതിനിവന് ഭയങ്കരകുറ്റബോധം… അതുകൊണ്ട് ഞങ്ങളൊന്നു മാപ്പുപറഞ്ഞാലോന്നു കരുതിവന്നതാ… എന്താ ചേച്ചീടഭിപ്രായം..??”””_ ന്ന് ഒറ്റശ്വാസത്തിൽ തുപ്പി…

Leave a Reply

Your email address will not be published. Required fields are marked *